20 April Saturday

ചേർത്തല ആശുപത്രി ലാബിന്‌ പേ വാർഡ്‌ വിട്ടുനൽകി

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023
ചേർത്തല
താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ലാബ് പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ നടപടിയായി. കെഎച്ച് ആർഡബ്ല്യുഎസിന്റെ പേവാർഡ് സമുച്ചയത്തിലെ ആറ്‌ മുറി ലാബ്‌ പ്രവർത്തനത്തിന്‌ അനുവദിച്ച് ഉത്തരവായി. മന്ത്രി പി പ്രസാദിന്റെ ഇടപെടലിലാണിത്.  ലാബ് പ്രവർത്തനത്തിന്‌ കെട്ടിടം വിട്ടുനൽകുന്നതിലെ ആശയക്കുഴപ്പത്തിന്‌ ഇതോടെ പരിഹാരമായി. 20 മാസത്തേക്കാണ് മുറികൾ വിട്ടുനൽകുക. ശേഷിക്കുന്ന മുറികളിൽ പേ വാർഡ് പ്രവർത്തിപ്പിക്കും. വൈദ്യുതിചാർജും വെള്ളക്കരവും ആശുപതി വഹിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top