25 April Thursday

കേന്ദ്ര അവഗണനയ‍്ക്കെതിരെ ബഹുജന മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

സിപിഐ എം കരുവാറ്റ വടക്ക് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്യുന്നു

 ഹരിപ്പാട്  

വർഗീയതയ്‌ക്കും കേന്ദ്ര അവഗണനയ്‌ക്കുമെതിരെ സിപിഐ എം നേതൃത്വത്തിൽ മേഖല കേന്ദ്രങ്ങളിൽ സായാഹ്ന ധർണകൾ ആവേശത്തോടെ മുന്നോട്ട്‌. നൂറുകണക്കിനാളുകളാണ്‌ ബഹുജന പ്രക്ഷോഭത്തിൽ അണിനിരക്കുന്നത്‌. 
സിപിഐ എം കരുവാറ്റ വടക്ക് ലോക്കൽ കമ്മിറ്റി വഴിയമ്പലത്ത്‌ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്‌തു. ആർ മനോജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ടി എസ് താഹ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്‌മിണി രാജു, പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ്, ലോക്കൽ സെക്രട്ടറി പി ടി മധു, ബ്ലോക്ക് പഞ്ചായത്തംഗം എം എം അനസ് അലി, ഏരിയ കമ്മിറ്റി അംഗം ജി സിനുകുമാർ എന്നിവർ സംസാരിച്ചു.
കാർത്തികപ്പള്ളി
സിപിഐ എം ആറാട്ടുപുഴ തെക്ക് ലോക്കൽ കമ്മിറ്റി പെരുമ്പള്ളിയിൽ സംഘടിപ്പിച്ച ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. പി എ അഖിൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എൻ സജീവൻ, ഏരിയ കമ്മിറ്റിയംഗം ജി ബിജുകുമാർ, ലോക്കൽ സെക്രട്ടറി എം ഉത്തമൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top