29 March Friday
മലങ്കര കത്തോലിക്ക സഭയുടെ ആദ്യ ഹൈസ്‌കൂള്‍

നവതി നിറവില്‍ കറ്റാനം പോപ് പയസ് എച്ച്എസ്എസ്

സ്വന്തം ലേഖകൻUpdated: Monday Jan 30, 2023
 
മാവേലിക്കര
ഓണാട്ടുകരയുടെ ചരിത്രത്തിലെ നാഴികക്കല്ലായ കറ്റാനം പോപ് പയസ് ഹയർസെക്കൻഡറി സ്‌കൂൾ നവതി നിറവിൽ. പതിനൊന്നാം പിയൂസ് മാർപ്പാപ്പയുടെ പേരിൽ ആർച്ച്ബിഷപ് മാർ ഇവാനിയോസ് 1934ൽ സ്ഥാപിച്ച സ്‌കൂളാണിത്‌. മലങ്കര കത്തോലിക്ക സഭയുടെ ആദ്യ ഹൈസ്‌കൂളും. 
സൗജന്യമായും ഫീസിളവിലും വിദ്യാർഥികൾക്ക് പ്രവേശനം നൽകി. പോപ് പയസ് എച്ച്എസ്എസിന്റെ ചരിത്രമില്ലാതെ മാവേലിക്കരയുടെ ചരിത്രം പൂർണമാകില്ല. പഠനത്തിലും ഇതരമേഖലകളിലും ജില്ലയിലെ മികച്ച സ്‌കൂളുകളുടെ പട്ടികയിൽ ഒന്നാം നിരയിലാണ്. 
ഒരുവർഷം നീളുന്ന ആഘോഷം ഫെബ്രുവരി ഒന്നുമുതൽ 2024 ഫെബ്രുവരി ഒന്നുവരെയാണ്‌. ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ആഘോഷങ്ങൾ ഉദ്ഘാടനംചെയ്യും. ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപോലീത്ത അധ്യക്ഷനാകും. കലാപരിപാടികൾ, യാത്രയയപ്പ് സമ്മേളനം, നാടകം എന്നിവ നടക്കും. 
ധനമന്ത്രി കെ എൻ ബാലഗോപാൽ, എം എസ് അരുൺകുമാർ എംഎൽഎ, നിയമസഭയുടെ ആദ്യ ഡെപ്യൂട്ടി സ്‌പീക്കർ കെ ഒ ഐഷാഭായി, മുൻ ഡെപ്യൂട്ടി സ്‌പീക്കർ നബീസത്ത് ബീവി, സിറിൽ മാർ ബസേലിയോസ് കാതോലിക്ക ബാവ, തോമസ് മാർ അന്തോണിയോസ് മെത്രാപോലീത്ത, കാർട്ടൂണിസ്‌റ്റുകളായ യേശുദാസൻ, കെ പി മുരളീധരൻ, ചലച്ചിത്രഗാന രചയിതാവ് ഭരണിക്കാവ് ശിവകുമാർ, ഐഎസ്ആർഒ ശാസ്‌ത്രജ്ഞൻ ആർ ഹട്ടൻ, ശാസ്‌ത്രജ്ഞൻ കോശി എം ജോർജ്, ബിജു പ്രഭാകർ ഐഎഎസ്,  പുതുശേരി രാമചന്ദ്രൻ, ഡോ. നൈനാൻ തരകൻ ആന്നിയിൽ തുടങ്ങി നിരവധി പ്രമുഖർ പൂർവവിദ്യാർഥികളാണ്. ബഥനി സന്യസ്‌തരുടെ ബോർഡിങ് കേരളത്തിനകത്തും പുറത്തും പ്രശസ്‌തമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top