16 July Wednesday

താമരക്കുളം ചത്തിയറ പാലം 
നിർമാണോദ്ഘാടനം 31ന്

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023
ചാരുംമൂട്
നാടിന്റെ ചിരകാലസ്വപ്‌നം യാഥാർഥ്യമാകുന്നു. 70 വർഷത്തിലധികം പഴക്കമുള്ള താമരക്കുളം ചത്തിയറ പാലം പൊളിച്ച് വീതികൂട്ടി നിർമിക്കണമെന്ന പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്‌ യാഥാർഥ്യമാകുന്നത്‌. 2021–--22 സാമ്പത്തികവർഷം ബജറ്റിൽ ഉൾപ്പെടുത്തി 4.3 കോടിയാണ് നിർമാണത്തിന് അനുവദിച്ചത്. താമരക്കുളം -ഓച്ചിറ റോഡിലെ പാലം പൊളിച്ചാണ് വീതികൂട്ടുന്നത്. 31ന് വൈകിട്ട് 5.30ന് പാലത്തിന്‌ സമീപം നടക്കുന്ന യോഗത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നടത്തും. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എംപി, ആർ രാജേഷ് എന്നിവർ മുഖ്യാതിഥികളാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top