19 March Tuesday

ലഹരിവിരുദ്ധ കലാജാഥ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ കലാജാഥയുടെ 
സമാപനയോഗം ചെങ്ങന്നൂരില്‍ സിഐടിയു ജില്ലാ സെക്രട്ടറി കെ പി പ്രദീപ് ഉദ്ഘാടനംചെയ്യുന്നു

ചെങ്ങന്നൂർ
ആലപ്പുഴ ജില്ല ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കലാജാഥ ചെങ്ങന്നൂർ മാർക്കറ്റ് ജങ്‌ഷനിൽ സമാപിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി കെ പി പ്രദീപ് ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ഏരിയ പ്രസിഡന്റ്‌ കെ കെ രഞ്ജിത്ത് അധ്യക്ഷനായി. 
ജാഥാ ക്യാപ്‌റ്റൻ വി ബി അശോകൻ, മാനേജർ എസ് രമേശൻ, ജില്ല പ്രസിഡന്റ്‌ കോശി അലക്‌സ്‌, ഏരിയ സെക്രട്ടറി എം കെ മനോജ്, സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, പി ഡി സുനീഷ് കുമാർ, വി ജി അജീഷ്, കെ വിനോദ്, കെ സജീവ് എന്നിവർ സംസാരിച്ചു.
 മാവേലിക്കര നഗരസഭാ ബസ് സ്‌റ്റാൻഡ് ജങ്ഷനിൽ നൽകിയ സ്വീകരണം ജില്ലാ സെക്രട്ടറി കോശി അലക്‌സ് ഉദ്ഘാടനം ചെയ്‌തു. 
കെ ആർ ദേവരാജൻ അധ്യക്ഷനായി. എസ് രമേശൻ, ആർ ഹരിദാസൻ നായർ, ഡി തുളസീദാസ്, അഡ്വ. പി വി സന്തോഷ്‌കുമാർ, അഡ്വ. എസ് അമൃതകുമാർ, കെ മുരളീധരൻ, എ ശ്രീജിത്ത്, സി ദിവാകരൻ, ജോജി എന്നിവർ സംസാരിച്ചു. തെരുവുനാടകം അവതരിപ്പിച്ചു.
കരീലക്കുളങ്ങരയിൽ  സ്വീകരണ യോഗം സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജി ശ്രീനിവാസൻ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ഏരിയാ പ്രസിഡന്റ്‌ ഐ റഫീഖ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ വി ബി അശോകൻ, യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കോശി അലക്‌സ്‌, ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ, കെ പി മോഹൻദാസ്, കെ എൽ പ്രസന്നകുമാരി, കെ ബി പ്രശാന്ത്, വി രാജു, നജീബ്, സന്തോഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top