29 March Friday
കഞ്ഞിക്കുഴി ഏരിയ സമ്മേളനം സമാപിച്ചു

അർത്തുങ്കൽ ഹാർബർ പൂർത്തിയാക്കണം

സ്വന്തം ലേഖകൻUpdated: Monday Nov 29, 2021

എസ് രാധാകൃഷ്ണൻ

എം എ അലിയാർ നഗർ ( അർത്തുങ്കൽ അറവുകാട്‌ എൽപി സ്‌കൂൾ)
ജില്ലയിലെ പ്രധാന മത്സ്യബന്ധനകേന്ദ്രമായ അർത്തുങ്കലിൽ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ ഉപജീവനത്തിനായി ആശ്രയിക്കേണ്ട ഹാർബറിന്റെ നിർമാണം പൂർത്തീകരിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന്‌ സിപിഐ എം കഞ്ഞിക്കുഴി ഏരിയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. 
നബാർഡിന്റെ സഹായം കിട്ടാത്തതുമൂലം ഹാർബർ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കേന്ദ്രം അലംഭാവം വെടിയണം.
 സഹകരണമേഖലയെ തകർക്കുന്നതരത്തിൽ റിസർവ്‌ ബാങ്ക്‌ നിയന്ത്രണം അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്നും സമ്മേളനം  ആവശ്യപ്പെട്ടു.
  എം എ അലിയാർ നഗറിൽ (അർത്തുങ്കൽ അറവുകാട്‌ എൽപിസ്‌കൂൾ) ഞായറും തുടർന്ന പ്രതിനിധിസമ്മേളനത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം മന്ത്രി സജി ചെറിയാൻ സംസാരിച്ചു.  
ജില്ലാ സെക്രട്ടറി ആർ നാസർ, ഏരിയ സെക്രട്ടറി എസ്‌ രാധാകൃഷ്‌ണൻ എന്നിവർ ചർച്ചകൾക്ക്‌ മറുപടി പറഞ്ഞു. ഏരിയ കമ്മിറ്റിയംഗം സി പി ദിലീപ്‌ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. 
ജി വേണുഗോപാൽ, കെ പ്രസാദ്‌, എം സത്യപാലൻ, ജി ഹരിശങ്കർ, എ എം ആരിഫ്‌ എം പി എന്നിവർ പങ്കെടുത്തു.
  21 അംഗ ഏരിയ കമ്മിറ്റിയെയും ജില്ലാ സമ്മേളനപ്രതിനിധികളായി 15 പേരെയും തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റിയംഗം എൻ ഡി ഷിമ്മി നന്ദി 
പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top