16 April Tuesday
സഹായം പ്രഖ്യാപിച്ച സർക്കാർ നടപടിയിൽ നന്ദിയറിയിച്ച് മത്സ്യത്തൊഴിലാളികൾ

വല നിറയെ സാന്ത്വനം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

മുംതാസ് ആറാട്ടുപുഴ

 മഴയിലും പ്രകൃതിക്ഷോഭത്തിലും വറുതിയിലായ തീരദേശത്തിനും ഉൾനാടൻ മത്സ്യമേഖലയ്‌ക്കും സർക്കാരിന്റെ പ്രത്യേക ധനസഹായം പ്രഖ്യാപിച്ചത്‌ സംസ്ഥാനത്തെ 1,59,481 മത്സ്യ, അനുബന്ധ തൊഴിലാളി കുടുംബങ്ങളിൽ ആശ്വാസത്തിന്റെ തിരിവെട്ടം തെളിയുന്നതായി. 

1,28,676 മത്സ്യത്തൊഴിലാളി കുടുംബത്തിനും 30,805 അനുബന്ധ തൊഴിലാളി കുടുംബത്തിനുമാണ്‌ സർക്കാരിന്റെ കരുതൽ. 3000 രൂപ വീതമാണ്‌ ഒരോകുടുംബത്തിനും ലഭിക്കുന്നത്‌. 
 ഒക്‌ടോബർ, നവംബർ മാസങ്ങളിൽ 26 ദിവസം കടലിൽ പോകുന്നതിന്‌ വിലക്ക്‌ ഏർപ്പെടുത്തിയിരുന്നു. ഈ ദിവസങ്ങളിലെ തൊഴിൽ നഷ്‌ടവും കോവിഡിനെ തുടർന്നുണ്ടായ വരുമാന നഷ്‌ടവും മേഖലയെ വറുതിയിലാക്കിയിരുന്നു. 
ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന്‌ ആറു ദിവസം തൊഴിൽ നഷ്‌ടമുണ്ടായപ്പോൾ ഓരോ കുടുംബത്തിനും 1200 രൂപ വീതം നൽകിയിരുന്നു. മത്സ്യ, തീരദേശമേഖലയോടുള്ള സർക്കാരിന്റെ കരുതലിൽ തീദേശം മനസുതുറക്കുന്നു...
വറുതിയിലായപ്പോൾ സർക്കാർ നൽകുന്ന 3000 രൂപ പട്ടിണിയും ദാരിദ്ര്യവും എന്തെന്നറിയുന്ന ഒരു ജനപക്ഷസർക്കാരിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്‌. ദുരിതകാലത്തും കേരളത്തിൽ പട്ടിണിമരണങ്ങളുണ്ടാകാത്തത്‌ ഇടതുപക്ഷ സർക്കാർ ഒപ്പമുള്ളതുകൊണ്ടാണ്‌. 
മുംതാസ് ആറാട്ടുപുഴ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top