26 April Friday

വിദ്യാർഥിനിക്ക്‌ അശ്ലീല വീഡിയോ: ബിജെപിക്കാരൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020
മാവേലിക്കര
സുഹൃത്തിന്റെ സ്‌കൂൾ വിദ്യാർഥിനിയായ മകൾക്ക് അശ്ലീല വീഡിയോ അയച്ച സംഭവത്തിൽ ബിജെപിക്കാരൻ അറസ്‌റ്റിൽ. മാവേലിക്കര പോനകം മുല്ലശേരിൽ ജയരാജ് (ബാബു -–-57) ആണ് അറസ്‌റ്റിലായത്. ഓൺലൈൻ പഠനത്തിനായി അച്‌ഛന്റെ മൊബൈലാണ് പെൺകുട്ടി ഉപയോഗിച്ച്‌ വന്നിരുന്നത്. 
നവംബർ ഒന്നു മുതലാണ് ഇയാൾ പെൺകുട്ടിക്ക് മൊബൈൽ സന്ദേശങ്ങൾ അയച്ചു തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.  
സംഭവം പെൺകുട്ടി രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് വീട്ടുകാർ ജയരാജിന്റെ ഇടപെടലുകൾ ശ്രദ്ധിച്ചു തുടങ്ങി. രണ്ടു ദിവസം മുമ്പ് ഒരു വീഡിയോയുടെ ലിങ്ക് അയച്ചു തരട്ടേ എന്ന് ഇയാൾ പെൺകുട്ടിയോട് മൊബൈലിലൂടെ ചോദിച്ചു. വീട്ടുകാർ സന്ദേശങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയാതെ ജയരാജ് അശ്ലീല വീഡിയോ പെൺകുട്ടിക്ക് അയക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ കുറത്തികാട് പൊലീസ് കേസെടുത്ത് ജയരാജിനെ അറസ്‌റ്റ്‌ ചെയ്‌തു. പ്രതിയെ റിമാൻഡ് ചെയ്‌തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top