18 December Thursday

കയർ സെന്റർ ജാഥയ്‌ക്ക്‌ ഉജ്വലവരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

കെ കെ ഗണേശൻ ക്യാപ്റ്റനായ കയർ വർക്കേഴ്സ് സെന്റർ (സിഐടിയു) സംസ്ഥാന വാഹന പ്രചാരണജാഥയെ ആലപ്പുഴയിൽ മുഹമ്മ കയർ ഫാക്‌ടറി വർക്കേഴ്സ് 
യൂണിയൻ പ്രസിഡന്റ്‌ ആർ നാസറിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

ആലപ്പുഴ
കേന്ദ്രസർക്കാരിന്റെയും കയർ ബോർഡിന്റെയും കയർ വ്യവസായത്തോടുള്ള അവഗണന അവസാനിപ്പിക്കുക, കയർ ഫാക്‌ടറി തൊഴിലാളികളുടെ കൂലി വർധന സംബന്ധിച്ച സിഐആർസി തീരുമാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കയർ വർക്കേഴ്സ് സെന്റർ (സിഐടിയു) നടത്തുന്ന സമരപ്രചാരണ വാഹനജാഥയ്‌ക്ക്‌ ജില്ലയിൽ ഉജ്വലവരവേൽപ്പ്‌. ജനറൽ സെക്രട്ടറി കെ കെ ഗണേശൻ ക്യാപ്‌റ്റനും പി സായികുമാർ വൈസ്‌ക്യാപ്‌റ്റനും എൻ ആർ ബാബുരാജ്‌ മാനേജരുമായ ജാഥയ്‌ക്ക്‌ ചേർത്തലയിലായിരുന്നു  ജില്ലയിലെ ആദ്യസ്വീകരണം. ചേർത്തല ദേവീക്ഷേത്രത്തിന് സമീപം ചേർന്ന സ്വീകരണയോഗം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. സ്വാഗതസംഘം ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷയായി. മുഹമ്മയിൽ നടന്ന സ്വീകരണയോഗത്തിൽ മുഹമ്മ കയർ ഫാക്‌ടറി വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രസിഡന്റ്‌ ആർ നാസർ അധ്യക്ഷനായി. 
ആലപ്പുഴയിൽ സ്വീകരണയോഗം ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ വി എസ് മണി അധ്യക്ഷനായി. ജാഥാ ക്യാപ്റ്റനെ കൂടാതെ ജാഥാംഗങ്ങളായ എൻ ആർ ബാബുരാജ്, അഡ്വ. കെ പ്രസാദ്, വി എസ്‌ മണി, കെ കരുണാകരൻ, അഞ്ചുതെങ്ങ്‌ സുരേന്ദ്രൻ, സുരേശ്വരിഘോഷ്‌, ആർ സുരേഖ എന്നിവരും 
കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ, കെ ആർ ഭഗീരഥൻ, ടി ആർ ശിവരാജൻ, പി കെ രാജൻ, സി കെ സുരേന്ദ്രൻ, എസ് രാധാകൃഷ്‌ണൻ എന്നിവർ വിവിധ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു. വെള്ളി രാവിലെ ഒമ്പതിന്‌ കാർത്തികപ്പള്ളി പുളിക്കീഴിലെ സ്വീകരണശേഷം ജാഥ കരുനാഗപ്പള്ളിയിലെത്തി കൊല്ലം ജില്ലയിൽ പര്യടനം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top