18 December Thursday

മഹിളാ അസോ. കാൽനടജാഥ

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023
കാർത്തികപ്പള്ളി 
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ സ്‌ത്രീവിരുദ്ധ നയങ്ങൾക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ഒക്‌ടോബർ അഞ്ചിന് സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി മുതുകുളം മേഖലാ കാൽനടജാഥ നടത്തി. 
ചൂളത്തെരുവ് ജങ്‌ഷനിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷ ഗീത ശ്രീജി അധ്യക്ഷയായി. ജാഥാ ക്യാപ്റ്റൻ   ഏരിയ പ്രസിഡന്റ് സുസ്‌മിത ദിലീപ്, മേഖലാ പ്രസിഡന്റ് എൽ ജയകുമാരി, മഞ്‌ജു അനിൽകുമാർ, അശ്വതി റിജു, കൃഷ്‌ണകുമാരി എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം മുതുകുളം ഹൈസ്‌കൂൾ ജങ്‌ഷനിൽ ജില്ലാ കമ്മിറ്റിയംഗം സഫിയ സുധീർ ഉദ്ഘാടനംചെയ്‌തു.
 ചിങ്ങോലി മേഖല ജാഥ പഞ്ചായത്ത്‌ ഓഫീസ് ജങ്‌ഷനിൽ അസോസിയേഷൻ കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി ടി ആർ വത്സല ഉദ്ഘാടനംചെയ്‌തു. 
മേഖലാ പ്രസിഡന്റ് ഉഷ അധ്യക്ഷയായി. ജാഥാ ക്യാപ്റ്റൻ മേഖലാ സെക്രട്ടറി എസ് രാജി, ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് അശ്വതി തുളസി, സുശീല സുകുമാരൻ, സരിത ജയപ്രകാശ്, ശാന്തി എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം എൻടിപിസി ജങ്‌ഷനിൽ ഏരിയ കമ്മിറ്റിയംഗം ഷീജ മോഹൻ ഉദ്ഘാടനംചെയ്‌തു.
ആറാട്ടുപുഴ കിഴക്ക് മേഖലാ പ്രചരണ ജാഥ കനകക്കുന്നിൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സുശീലാമണി ഉദ്ഘാടനംചെയ്‌തു. മേഖലാ പ്രസിഡന്റ് ഷൈനി പോൾ അധ്യക്ഷയായി. ജാഥ ക്യാപ്റ്റൻ മേഖലാ സെക്രട്ടറി വി പത്മാക്ഷി, നിർമല ജോയി, സുലഭ സുരേഷ്, സരിത, രശ്‌മി, ചന്ദ്രിക എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top