കായംകുളം
കീരിക്കാട് നന്ദികേശസമിതിയുടെ നേതൃത്വത്തിൽ ചിറകുളങ്ങര മദ്രസത്തുൽ റഹ്മാനിയ വിദ്യാർഥികളുടെ നബിദിനറാലിക്ക് ശീതളപാനീയങ്ങളും മധുരപലഹാരങ്ങളും വിതരണംചെയ്‌തു. നന്ദികേശസമിതി സെക്രട്ടറി സതീഷ് കടമ്പാട്ട് മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അസ്ലം അസ്ഹരിക്ക് കൈമാറി. മസ്ജിദ് പ്രസിഡന്റ് ജബ്ബാർ കൊപ്പാറയിൽ, സെക്രട്ടറി അസീം തുരുത്തിയിൽ, ജോയിന്റ് സെക്രട്ടറി അബു, നന്ദികേശസമിതി ഭാരവാഹികളായ കെ അജയകുമാർ, സതീഷ് സാരംഗി, എസ് പത്മാക്ഷൻ, ലാലു, എസ് ശരത്, കെ കുഞ്ഞുമോൻ, ബാബു, കിരൺ, ശശി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..