19 December Friday

ഭരണഘടന രാജ്യത്തിന്റെ വൈവിധ്യത്തെ ഒരുമിപ്പിക്കുന്നു: ദേവൻ രാമചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

വൈഎംസിഎ ‘ഇന്ത്യന്‍ ഭരണഘടന പൗരന്റെ അവകാശങ്ങളും കടമകളും’ എന്ന വിഷയ സംഘടിപ്പിച്ച പ്രഭാഷണം ഹൈക്കോടതി ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
‘ഇന്ത്യൻ ഭരണഘടന: പൗരന്റെ അവകാശങ്ങളും കടമകളും’ എന്ന വിഷയത്തിൽ വൈഎംസിഎ പ്രഭാഷണം സംഘടിപ്പിച്ചു. ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ പ്രഭാഷണം നടത്തി. 
രാജ്യത്തിന്റെ വൈവിധ്യത്തെ ഒരുമിപ്പിച്ച്‌ നിർത്തുന്ന ഭരണഘടനയെ അതുകൊണ്ടുതന്നെ സംരക്ഷിക്കേണ്ടതുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.  സ്വന്തം താൽപ്പര്യങ്ങൾക്കുവേണ്ടി മാത്രമല്ലാതെ അപരനുവേണ്ടി ജീവിക്കാൻ ആവശ്യപ്പെടുന്നതാണ്‌ ഇന്ത്യൻ ഭരണഘടന. ഇത്‌  ഉറപ്പുനൽകുന്ന അവകാശങ്ങൾക്കുവേണ്ടി വാദിക്കുമ്പോൾ കടമകളെപ്പറ്റിയും ചിന്തിക്കണം. 
സമാധാനമായി ജീവിക്കാനുള്ള ഒരാളുടെ അവകാശമെന്നാൽ, അയാളുടെ ജീവിതത്തിലേക്ക്‌ കടന്നു കയറാതിരിക്കാനുള്ള മറ്റുള്ളവരുടെ കടമയാണ്‌. നിയമമെന്നാൽ മറ്റൊരാളോട്‌ കാട്ടുന്ന മര്യാദയെന്നാണർഥമെന്നും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ പറഞ്ഞു. ആലപ്പുഴ ബിഷപ്‌ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. വൈഎംസിഎ പ്രസിഡന്റ് മൈക്കിൾ മത്തായി അധ്യക്ഷനായി. അഡ്വ. പ്രിയദർശൻ തമ്പി വിശിഷ്‌ടാതിഥികളെ പരിചയപ്പെടുത്തി. വൈഎംസിഎ ജനറൽ സെക്രട്ടറി മോഹൻ ജോർജ്‌, മുൻ പ്രസിഡന്റുമാരായ ഡോ. പി കുര്യപ്പൻ വർഗീസ്, ഇ ജേക്കബ്‌ ഫിലിപ്പോസ് തുടങ്ങിയവർ സംസാരിച്ചു. കോളേജ് അധ്യാപന, പത്രപ്രവര്‍ത്തന, പൊതു രംഗങ്ങളില്‍ മികവ്‌ തെളിയിച്ച ഷെവലിയര്‍ ഏബ്രഹാം അറയ്‌ക്കലിന് സര്‍ ജോര്‍ജ് വില്യംസ് ഫെലോഷിപ്‌ സമ്മാനിച്ചു. ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രനുള്ള സ്‌നേഹോപഹാരം പ്രസിഡന്റ് മൈക്കിള്‍ മത്തായി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top