മാവേലിക്കര
വള്ളികുന്നം അയ്യനകാളി സാംസ്‌കാരിക സമിതിക്കുനേരെ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ. വള്ളികുന്നം രാഹുൽഭവനത്തിൽ ഗോകുൽ (ഉണ്ണി -–- 24), കോട്ടയ്‌ക്കകത്ത് വീട്ടിൽ പ്രത്യുഷ് എന്ന (ഉണ്ണി -–- 32), കാരാഴ്‌മ അസീം ഭവനത്തിൽ അസിം (22), ആകാശ്ഭവനത്തിൽ ആകാശ് (സുമിത്ത്- –- 27), ആതിരാലയത്തിൽ അനന്തു പ്രകാശ് (30), താമരക്കുളം കണ്ണനാകുഴി ശ്രീകൃഷ്‌ണഭവനത്തിൽ ദീപു (ചിക്കു- –- 33), അഖിൽഭവനത്തിൽ വീട്ടിൽ അഖിൽ എന്ന (നന്ദു –- 24) എന്നിവരെയാണ് വള്ളികുന്നം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ആക്രമണത്തിൽ വള്ളികുന്നം ഗിരീഷ്ഭവനത്തിൽ ഗിരീഷ് (42), വള്ളികുന്നം കോയിക്കര തറയിൽ വിഷ്‌ണു (28), വള്ളികുന്നം കൊണ്ടോടി മുകളിൽ സുരേഷ്ഭവനത്തിൽ സുരേഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. 23ന് രാത്രി 10ന് ശേഷമാണ് സംഭവം. സമിതിയുടെ ജനലുകളും കസേരകളും ബൈക്കുകളിലെത്തിയ അക്രമികൾ അടിച്ചുതകർത്തു. ബഹളംകേട്ട് ഓടിയെത്തിയ പ്രദേശവാസികളെയും ആക്രമിക്കാൻ ശ്രമിച്ചു.
ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചശേഷം മടങ്ങിയ പ്രതികളെ വിവിധ സ്ഥലങ്ങളിൽനിന്ന് ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ കെ അജിത്തും സംഘവുമാണ് പിടികൂടിയത്. പ്രതികളെ കായംകുളം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..