ആലപ്പുഴ
തദ്ദേശസ്വയംഭരണവകുപ്പ് രൂപീകരിച്ചതിന്റെ ഭാഗമായി എൽഎസ്ജിഡി വകുപ്പിലെ ജീവനക്കാർക്ക് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി പരിശീലനം നൽകി. കെഎസ്ടിഎ ഓഫീസിൽ നടന്ന പരിശീലനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ ബഷീർ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് പി സജിത്ത് അധ്യക്ഷനായി.
ചേർത്തല മുനിസിപ്പൽ സെക്രട്ടറി ടി കെ സുജിത്ത്, തണ്ണീർമുക്കം പഞ്ചായത്ത് സെക്രട്ടറി പി പി ഉദയസിംഹൻ, കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസർ സി എൻ സുനിൽ എന്നിവർ ക്ലാസെടുത്തു. യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ്, ട്രഷറർ സി സിലീഷ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എസ് ഉഷാകുമാരി, പി സി ശ്രീകുമാർ,ജില്ലാ വൈസ്‌പ്രസിഡന്റ് പി പി അനിൽകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..