25 April Thursday
എംഡിഎംഎ വേട്ട

യുവതി ഉൾപ്പെടെ 
2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

മിഥുൻ, അപർണ

ആലപ്പുഴ
നഗരത്തിൽ 140 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ സംഭവത്തിൽ രണ്ടുപേർ ബംഗളൂരുവിൽ അറസ്‌റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര പ്ലാമുട്ടിക്കട ഊരാളി വിളാകത്ത് അഭിജിത്ത് എന്ന മിഥുൻ -(24), സുഹൃത്ത്‌ ചേർത്തല പട്ടണക്കാട് വെളിയിൽ വീട്ടിൽ അപർണ (19) എന്നിവരാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും സൗത്ത് പൊലീസും ചേർന്ന്‌ പിടികൂടിയത്‌. ശനിയാഴ്‌ച കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡിന്‌ സമീപത്തുനിന്നാണ്‌ എംഡിഎംഎ വിൽക്കാനായി എത്തിച്ച അതുൽദേവും വാങ്ങാനായി എത്തിയ ആഷിക്കും പിടിയിലായത്‌. 
ഇവരെ വിശദമായി ചോദ്യംചെയ്‌തതിൽനിന്നാണ്‌ എംഡിഎംഎ എത്തുന്നത്‌ ബംഗളൂരുവിനിന്നാണെന്നും അഭിക്കുട്ടൻ എന്ന തിരുവനന്തപുരം സ്വദേശിയാണ്‌ തരപ്പെടുത്തി നൽകുന്നതെന്നും വിവരം ലഭിച്ചിരുന്നു. പല ജില്ലകളിൽനിന്നും ബംഗളൂരുവിൽ എത്തുന്നവർക്ക് വലിയ അളവിൽ എംഡിഎംഎ വാങ്ങിക്കൊടുക്കുന്നത് അഭിക്കുട്ടനാണ്. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലത്ത ഇയാൾ മറ്റ് പലരുടെയും അക്കൗണ്ടിലൂടെയാണ്‌ പണം വാങ്ങുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും വിശദമായി പരിശോധിക്കുന്നതിലൂടെ കൂടുതൽ അറസ്‌റ്റിന്‌ സാധ്യതയുണ്ടെന്ന് പൊലീസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top