24 April Wednesday
60 ശതമാനം വരെ വിലക്കുറവിൽ ക്യാൻസർ മരുന്നുകൾ ലഭ്യമാക്കും

ഓങ്കോളജി ഫാർമ പാർക്ക്‌ നിർമാണം ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
 
ആലപ്പുഴ 
കുറഞ്ഞ ചെലവിൽ ക്യാൻസർ മരുന്നുകൾ നിർമിക്കുന്നതിന്‌  കെഎസ്ഡിപിയുടെ ഓങ്കോളജി ഫാർമ പാർക്കിന്റെ നിർമാണം തിങ്കളാഴ്‌ച തുടങ്ങും. 
  പകൽ 12-ന്  മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും. എ എം ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി എന്നിവർ മുഖ്യാതിഥികളാകും. 3 വർഷംകൊണ്ട്‌ പാർക്കിന്റെ നിർമാണം പൂർത്തീകരിക്കും. 50–-60 ശതമാനം വിലക്കുറവിൽ ക്യാൻസർ മരുന്നുകൾ ലഭിക്കും. കുറഞ്ഞനിരക്കിൽ അർബുദ പ്രതിരോധ മരുന്ന് നിർമാണത്തിന്‌ 231 കോടി രൂപ അടങ്കൽവരുന്ന ആദ്യസംരംഭമാണിത്​. 
  മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തന സജ്ജമാകുന്ന പദ്ധതിയിലൂടെ ആറുകോടി ഗുളികകളുടെയും 4.5 കോടി ക്യാപ്‌സ്യൂളുകളും 37 ലക്ഷം കുത്തിവയ്‌പ്പ്‌​ മരുന്നുകളു​ടെയും വാർഷിക ഉൽപാദനമാണ്​ ലക്ഷ്യമിടുന്നത്​. മരുന്നുകൾക്ക്‌ 50–--60 ശതമാനം വിലക്കുറവുണ്ടാകും. പ്രതിവർഷം 350 കോടിയുടെ വിറ്റുവരവാണ്​ പ്രതീക്ഷിക്കുന്നത്​.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top