28 March Thursday
സംവരണം സംരക്ഷിക്കുക

പികെഎസ് സമരം നാളെ

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
 
ആലപ്പുഴ
സംവരണം സംരക്ഷിക്കുക, സ്വകാര്യ മേഖലയിൽ നിയമം മൂലം സംവരണം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജില്ലയിലെ 12 കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച രാവിലെ 10 ന് മാർച്ചും ധർണയും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ഡി ലക്ഷ്മണനും സെക്രട്ടറി ആർ രാജേഷും പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്ത് സംവരണം ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശമാണ്. ഇത്‌ ഇല്ലാതാക്കാനുള്ള തീരുമാനങ്ങളാണ് കേന്ദ്രസർക്കാരും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളും കൈക്കൊള്ളുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കം സ്വകാര്യവൽക്കരിച്ച് പൊതുമേഖലയിൽ ലഭിക്കേണ്ട സംവരണം ഇല്ലാതാക്കുകയാണ്. സ്വകാര്യ മേഖലയിൽ നിയമംമൂലം സംവരണം ഉറപ്പാക്കേണ്ടത് അനിവാര്യതയാണ്.
ചാരുംമൂട്ടിൽ കെ രാഘവൻ, ചേർത്തലയിൽ ആർ രാജേഷ്, മാവേലിക്കരയിൽ എം എസ് അരുൺകുമാർ എംഎൽഎ, ചെങ്ങന്നൂരിൽ പി ഡി സന്തോഷ് കുമാർ, ആലപ്പുഴയിൽ ഡി ലക്ഷ്മണൻ, അരൂരിൽ എം എൽ പ്രകാശ്, കഞ്ഞിക്കുഴിയിൽ എസ് രാധാകൃഷ്ണൻ, കായംകുളത്ത് പി അരവിന്ദാക്ഷൻ, തകഴിയിൽ ഇ എസ് ശശികുമാർ, കാർത്തികപ്പള്ളിയിൽ എം ഡി മോഹനൻ, മാന്നാറിൽ കെ എം അശോകൻ, ഹരിപ്പാട്ട് ആർ മനോജ് എന്നിവർ ധർണ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top