20 April Saturday

വയോജനങ്ങൾക്ക് മെഡിസെപ്പ് ചികിത്സാപദ്ധതി നടപ്പാക്കണം: കെഎസ്‌എസ്‌പിയു

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

കെഎസ്എസ്‌പിയു സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചു നടന്ന വനിതാ സമ്മേളനം ഡോ. കെ പി എൻ അമൃത ഉദ്ഘാടനംചെയ്യുന്നു

തൃശൂർ  
ജീവിതശൈലീ രോഗങ്ങൾമൂലം നിത്യേന മരുന്നും ചികിത്സയും ആവശ്യമായ വയോജനങ്ങൾക്ക് മെഡിസെപ്പ് ചികിത്സാപദ്ധതി  നടപ്പാക്കണമെന്ന്‌  കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനംആവശ്യപ്പെട്ടു.  
 ശനിയാഴ്‌ച പ്രതിനിധി സമ്മേളനത്തിൽ  റവന്യൂ മന്ത്രി കെ  രാജൻ സംസാരിച്ചു. സർവീസ്‌ പെൻഷൻകാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ പ്രത്യേകം വകുപ്പ്‌ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.  ചർച്ചകൾക്ക്‌  ജനറൽ സെക്രട്ടറി  ആർ രഘുനാഥൻ നായർ മറുപടി പറഞ്ഞു.  
സംസ്ഥാന പ്രസിഡന്റ്‌ എൻ സദാശിവൻ നായർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി അപ്പൂട്ടി, കെ മോഹൻകുമാർ എന്നിവർ സംസാരിച്ചു.   
  സാംസ്കാരിക സമ്മേളനം പ്രൊഫ. എം എം നാരായണൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി  പി വി പത്മനാഭൻ അധ്യക്ഷനായി.  ഡോ. പി വി കൃഷ്‌ണൻ നായർ പുസ്‌തകം പ്രകാശനം ചെയ്‌തു.  ഇ വി ദശരഥൻ ഏറ്റുവാങ്ങി. വി വി പരമേശ്വരൻ,   എസ്‌ സി ജോൺ,  ജോസഫ്‌ മൈലാടി എന്നിവർ സംസാരിച്ചു. 
വനിതാ സമ്മേളനം    ഡോ. കെ പി എൻ അമൃത ഉദ്‌ഘാടനം ചെയ്‌തു.  ബിലു പത്മിനി നാരായണൻ പ്രഭാഷണം നടത്തി.  യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആലീസ്‌ മാത്യൂ  അധ്യക്ഷയായി.  വി കെ ഹാരിഫാബി,  എം തുളസി  എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top