20 April Saturday

ക്യാമ്പ്‌ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

താമരക്കുളം വിവിഎച്ച്എസ്എസിൽ നടന്ന അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പിന്റെ സമാപനം ചുനക്കര 
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ആർ അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്
താമരക്കുളം വിവിഎച്ച്എസ്എസിലെ അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു. അഞ്ചുമുതൽ 10–--ാം ക്ലാസ് വരെയുള്ള 200 ഓളം കുട്ടികൾ പങ്കെടുത്തു. സമാപന പരിപാടികൾ ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ആർ അനിൽകുമാർ ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ്‌ എസ് ഷാജഹാൻ അധ്യക്ഷനായി. 
താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണു ജേഴ്സി വിതരണംചെയ്‌തു. ജേഴ്സി സ്‌പോൺസറായ മാമ്പിഴേത്ത് നിധി ലിമിറ്റഡ് എംഡി മുകേഷിൽ നിന്ന് പ്രധാനാധ്യാപകൻ എ എൻ ശിവപ്രസാദ് ഏറ്റുവാങ്ങി. 
സി എസ് ഹരികൃഷ്‌ണൻ, ടി ഉണ്ണികൃഷ്‌ണൻ, ബി കെ ബിജു, സി സന്തോഷ് കുമാർ, വിനോദ് കുമാർ, ഷെഹീർ എഎഫ്സി, പ്രദീപ്കുമാർ എഐഎഫ്എഫ്, വി കെ രാധാകൃഷ്ണൻ, വിഷ്‌ണു, രാഹുൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top