18 April Thursday

സ്‌കൂൾ കെട്ടിടം 
ഇന്ന്‌ സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022
ചാരുംമൂട്
കൊട്ടയ്‌ക്കാട്ടുശേരിക്കര എപിഎംഎൽപിഎസിന്റെ നവീകരിച്ച കെട്ടിടം ഞായർ പകൽ 11.30ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനാകും. ചിൽഡ്രൻസ് പാർക്ക് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. പൂർവഅധ്യാപകരുടെ ഫോട്ടോ സ്‌കൂൾ മാനേജർ ജി രാധമ്മ  അനാച്ഛാദനം ചെയ്യും. പൂർവഅധ്യാപകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് രജനി ആദരിക്കും. പഠനോപകരണങ്ങൾ താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണു വിതരണം ചെയ്യും. 12. 30 മുതൽ സംഗീതവിരുന്ന്, നൃത്തം എന്നിവയുണ്ടാകും.
മാവേലിക്കര എആർആർആർവിഎം ഗവ. ഗേൾസ് എച്ച്എസ്എസിന് കിഫ്ബിവഴി അഞ്ചുകോടി ചെലവഴിച്ച് നിർമിച്ച ബഹുനിലമന്ദിരം തിങ്കളാഴ്‌ച നാടിന് സമർപ്പിക്കും. പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. എം എസ് അരുൺകുമാർ എംഎൽഎ ശിലാഫകം അനാച്ഛാദനംചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top