26 April Friday

മാവേലിക്കര നഗരസഭാ സ്റ്റാന്റിൽ കെഎസ്‌ആർടിസി ബസുകൾ പ്രവേശിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
ആലപ്പുഴ
മാവേലിക്കര നഗരസഭാ സ്റ്റാന്റിൽ  കെഎസ്‌ആർടിസി ബസുകൾ പ്രവേശിച്ച് യാത്രാദുരിതം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. നഗരസഭയും പൊലീസും കെഎസ്‌ആർടിസിയും ഇക്കാര്യത്തിൽ കൂട്ടായ തീരുമാനമെടുക്കണമെന്നും കമീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.
   സ്വകാര്യ ബസുകാരുടെ ഗുണ്ടായിസം കാരണം ബസുകൾ മാവേലിക്കര സ്റ്റാന്റിൽ കയറുന്നില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമീഷൻ ഉത്തരവ്. കൊല്ലം – ചെങ്ങന്നൂർ റൂട്ടിലോടുന്ന  കെഎസ്‌ആർടിസി  ബസുകൾ രാവിലെയും വൈകിട്ടും ചെങ്ങന്നൂർ റയിൽവേ സ്റ്റേഷന് സമീപത്തെ നഗരസഭാ സ്റ്റാന്റിൽ കയറുന്നില്ലെന്നും പരാതിയിൽ പറയുന്നു.
  ബസുകൾ മാവേലിക്കര സ്റ്റാന്റിൽ കയറാതിരിക്കാൻ സ്വകാര്യ ബസുടമകൾ ശ്രമിക്കുകയാണെന്ന് കെഎസ്‌ആർടിസി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. വനിതാ ജീവനക്കാരെയടക്കം അസഭ്യം പറയാറുണ്ട്.  നഗരസഭാ സ്റ്റാന്റിൽ പ്രത്യേക ബസ്‌വേയും കെഎസ്‌ആർടിസി മാത്രം എന്ന ബോർഡും സ്ഥാപിക്കണം.
യാത്രക്കാരുടെ സുരക്ഷിതത്വം ചെങ്ങന്നൂർ ഡിവൈഎസ്‌പി ഉറപ്പാക്കണം.   നഗരസഭാ ബസ് സ്റ്റാന്റിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നതിന്‌  മാവേലിക്കര നഗരസഭ സഹായിക്കണം.  കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്കും ചെങ്ങന്നൂർ ഡിവൈഎസ്‌പിക്കുമാണ് കമീഷൻ നിർദേശം നൽകിയത്.  ഡോ. ജി സാമുവൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top