24 April Wednesday
ജില്ലാ പഞ്ചായത്ത് തൊഴിൽമേള

288 പേർക്കുകൂടി ജോലി

സ്വന്തം ലേഖകൻUpdated: Sunday Jan 29, 2023

കിടങ്ങറയിൽ ജില്ലാ പഞ്ചായത്തിന്റെ തൊഴിൽമേള തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

മങ്കൊമ്പ്
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആറാമത് തൊഴിൽമേള കിടങ്ങറ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു. 43 കമ്പനികൾ പങ്കെടുത്ത തൊഴിൽമേളയിൽ 1203 പേർ പങ്കെടുത്തു. 288 പേർ തത്സമയ യോഗ്യത നേടി. 375 പേരുടെ ചുരുക്കപ്പട്ടികയുണ്ട്‌. 
 തൊഴിൽമേള തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം വി വിശ്വംഭരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. എ എസ്‌ താഹ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ, മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ് ലിൻസി ജോളി, സ്‌കൂൾ പ്രിൻസിപ്പൽ പ്രദീപ്കുമാർ, പിടിഎ പ്രസിഡന്റ് എം വി മനോജ് തുടങ്ങിയവർ സംസാരിച്ചു.
  ഇതുവരെ 2500 പേർക്ക് തൊഴിൽ നൽകിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അടുത്ത തൊഴിൽമേള പട്ടണക്കാട് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് തൊഴിൽമേള സംഘടിപ്പിക്കുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top