20 April Saturday

ചേർത്തല ഇൻഫോപാർക്ക്‌ വികസിപ്പിക്കും

സ്വന്തം ലേഖകൻUpdated: Sunday Jan 29, 2023

പള്ളിപ്പുറം ഇൻഫോപാർക്കിൽ സംഘടിപ്പിച്ച റിക്രൂട്ട്മെന്റ് ഡ്രൈവ് ദലീമ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ചേർത്തല
പള്ളിപ്പുറത്ത്‌ പ്രവർത്തിക്കുന്ന ചേർത്തല ഇൻഫോപാർക്കിൽ 2000 പേർക്കുകൂടി തൊഴിൽ ലഭ്യമാക്കാനുള്ള സൗകര്യം ഉടൻ ഒരുക്കുമെന്ന്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ സുശാന്ത്‌ കുറുന്തിൽ പറഞ്ഞു. 
  സംസ്ഥാന സർക്കാരിന്റെ നോളജ്‌ ഇക്കോണമി മിഷൻ സഹകരണത്തോടെ പള്ളിപ്പുറം ഇൻഫോപാർക്കിലെ കമ്പനികളുടെ കൺസോർഷ്യം ക്യുബിക്കിൾ ഫോഴ്‌സ്‌ ഒരുക്കിയ റിക്രൂട്ട്‌മെന്റ്‌ ഡ്രൈവ്‌ ഉദ്‌ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 രണ്ടായിരത്തോളം പ്രൊഫഷണലുകൾക്കുകൂടി തൊഴിൽ നൽകാനുള്ള സൗകര്യം ഇൻഫോപാർക്കിൽ നിലവിലുണ്ട്‌. ഇതിന്‌ പുറമെയാണ്‌ വികസന പദ്ധതി. ചേർത്തലയുടെ വികസനക്കുതിപ്പാണ്‌ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ദലീമ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ഐടി മേഖലയിൽ വലിയ കുതിപ്പാണ്‌ കേരളത്തിലുള്ളതെന്ന്‌ അവർ പറഞ്ഞു. 13 കമ്പനികളിലായി 1100ൽപ്പരം ഉദ്യോഗാർഥികൾ പങ്കെടുത്തു. വർക്ക്‌ നിയർ ഹോം ആശയം സാക്ഷാത്‌ക്കരിക്കുകയാണ്‌ ലക്ഷ്യം.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എസ്‌ സുധീഷ്‌, സ്ഥിരംസമിതി ചെയർമാൻ കെ കെ ഷിജി എന്നിവർ സംസാരിച്ചു. ഇൻഫോപാർക്ക്‌ അഡ്‌മിനിസ്‌ട്രേഷൻ ജൂനിയർ ഓഫീസർ അനിൽ മാധവൻ സ്വാഗതവും ടെക്‌ജെൻഷ്യ സിഇഒ ജോയ്‌ സെബാസ്‌റ്റ്യൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top