25 April Thursday

അങ്കണവാടി കെട്ടിടത്തിന് കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

തഴക്കര ആക്കനാട്ടുകരയിൽ പുതിയ അങ്കണവാടി കെട്ടിടത്തിന് ജില്ലാ പഞ്ചായത്തംഗം ജി ആതിര കല്ലിടുന്നു

മാവേലിക്കര
ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ചെലവിട്ട്‌ തഴക്കര പഞ്ചായത്തിൽ കല്ലുമല ആക്കനാട്ടുകര 20–-ാം വാർഡിൽ നിർമിക്കുന്ന 14–-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന് ജില്ലാ പഞ്ചായത്തംഗം ജി ആതിര കല്ലിട്ടു. ദമ്പതികളായ ചക്കോലിൽ കൃഷ്‌ണനുണ്ണിത്താനും രാധാമണിയും സൗജന്യമായി നൽകിയ 4.5 സെന്റ്‌ ഭൂമിയിലാണ് കെട്ടിടം പണിയുന്നത്. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഡിജിറ്റൽ അങ്കണവാടിയാണ് നിർമിക്കുന്നത്. ജി കെ ഷീല, കെ രഘുപ്രസാദ്, സതീഷ്‌കുമാർ,   അങ്കണവാടി ടീച്ചർ ലതാകുമാരി, ഹെൽപ്പർ ശോഭനകുമാരി വിജയൻപിള്ള, ശശികല, രമ്യ, നിർമല, എസ് ശ്രീകുമാർ, എ ശ്രീജിത്ത്, പ്രദീപ് ചക്കോലിൽ, അഡ്വ. മെറിൽ എം ദാസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top