25 April Thursday

വാഹന വിളംബരജാഥ

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
മാവേലിക്കര
കറ്റാനം പോപ് പയസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ നവതി വാഹന പതാക വിളംബരറാലി പുതിയകാവ് മാർ ഇവാനിയോസ് സ്‌മൃതിമന്ദിരത്തിൽനിന്ന്‌ ആരംഭിച്ചു. മാവേലിക്കര രൂപത വികാരി ജനറൽ പുത്തൻവീട്ടിൽ യൂഹാനോൻ റമ്പാൻ നവതി പതാക പ്രഥമാധ്യാപകൻ ബിജു ടി വർഗീസിന് കൈമാറി ഉദ്ഘാടനംചെയ്‌തു. ഫാ. തോമസ് പേരുപ്പറമ്പിൽ അധ്യക്ഷനായി. 
സി ടി വർഗീസ്, ഫാ. ഉമ്മൻ പടിപ്പുരക്കൽ, റാണി സൂസൻ ജോർജ് എന്നിവർ സംസാരിച്ചു. കുറത്തികാട് ജങ്ഷനിലും കറ്റാനം ജങ്ഷനിലും ജാഥയ്‌ക്ക് സ്വീകരണം നൽകി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ പതാക സ്ഥാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top