25 April Thursday
യുഡിഎഫ്‌ വികസനവിരുദ്ധ സമരം

ഫെബ്രു. 1ന് പ്രതിഷേധ ധർണ

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
കായംകുളം
നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാർ തുടർച്ചയായി നടത്തുന്ന അക്രമസമരം പട്ടണത്തിന്റെ വികസന പ്രവർത്തനങ്ങളെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന്  എൽഡിഎഫ് പാർലമെന്ററി പാർടി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വികസനപ്രവർത്തനം സ്‌തംഭിപ്പിക്കാനുള്ള യുഡിഎഫിന്റെ കള്ളപ്രചാരണങ്ങളിൽ പ്രതിഷേധിച്ച് ഫെബ്രുവരി ഒന്നിന് വൈകിട്ട് നാലുമുതൽ എൽമെക്‌സ്‌ ജങ്‌ഷനിൽ പ്രതിഷേധ ധർണ നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് തുടങ്ങിയവർ പങ്കെടുക്കും.
  വമ്പിച്ച വികസനമുന്നേറ്റമാണ് കായംകുളത്ത് ഏഴ് വർഷത്തെ എൽഡിഎഫ് ഭരണത്തിലുണ്ടായത്. താലൂക്ക് ആശുപത്രിയിലെ വൻവികസനം, മൾട്ടിപ്ലക്‌സ് തിയേറ്ററിന്റെ നിർമാണം, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വികസനക്കുതിപ്പ്‌, ആധുനിക മാലിന്യപ്ലാന്റിന്റെ നിർമാണം, പകൽവീട് നിർമാണം, സസ്യമാർക്കറ്റ് കെട്ടിടത്തിന്റെ പൂർത്തീകരണം അടക്കം ഒട്ടേറെ വികസനപ്രവർത്തനങ്ങളാണ് ഈ കാലയളവിൽ നടത്താൻ കഴിഞ്ഞത്.
നഗരസഭാധ്യക്ഷ പി ശശികല, വൈസ്ചെയർമാൻ ജെ ആദർശ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എസ് സുൾഫിക്കർ, എസ് കേശുനാഥ്, മായാദേവി, ഫർസാന ഹബീബ്, ഷാമില അനിമോൾ, എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി ഹരിലാൽ, ബിജു, റെജി മാവനാൽ, നാദിർഷ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top