ഹരിപ്പാട്
മാലിന്യത്തിനും മൂല്യമുണ്ടെന്ന് ഹരിതകർമ സേന തെളിയിച്ചെന്ന് തദ്ദേശമന്ത്രി എം വി ഗോവിന്ദൻ. കരുവാറ്റ പഞ്ചായത്ത് ഹരിത കർമസേനയ്‌ക്ക് ഇലക്‌ട്രിക് ഓട്ടോ കൈമാറുന്ന ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തെ ശുചിത്വനാടാക്കുന്നതിൽ ഹരിത കർമസേന വലിയ പങ്കാണ് വഹിക്കുന്നത്. ഖരമാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതോടൊപ്പം ജലാശയങ്ങളും മാലിന്യ മുക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി സി വി അജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി ഡയറക്‌ടർ എസ് ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ടി എസ് താഹ, എ ശോഭ, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ എസ് രാജേഷ്, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ മുഹമ്മദ്കുഞ്ഞ് ആശാൻ, ടി പൊന്നമ്മ, ടി മോഹൻകുമാർ, കവിത എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ് സ്വാഗതവും സ്ഥിരംസമിതി അധ്യക്ഷ ഷീബ ഓമനക്കുട്ടൻ നന്ദിയുംപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..