07 July Monday

മങ്കൊമ്പ് – കണ്ണാടി റോഡ്‌ 
പുനരുദ്ധാരണം വേഗത്തിലാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

പൊടിശല്യം രൂക്ഷമായ സിവിൽ സ്‌റ്റേഷൻ റോഡ്

മങ്കൊമ്പ്
മങ്കൊമ്പ്–- കണ്ണാടി വികാസ് മാർഗ് റോഡിന്റെ നിർമാണം വേഗത്തിലാക്കണമെന്ന്‌ സിപിഐ എം കുട്ടനാട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. എസി റോഡ്‌ പുനർനിർമാണവുമായി ബന്ധപ്പെട്ട്‌ സമാന്തര പാതയായി നിശ്ചയിച്ചതാണ്‌ ഈ റോഡ്. 
എസി റോഡിൽ പെരുന്ന മുതൽ മങ്കൊമ്പ് വരെ നിർമാണം നടക്കുന്നതിനാൽ ഗതാഗത തടസം പതിവാണ്. വികാസ് മാർഗ് റോഡ് നിർമാണം പൂർത്തിയായാൽ കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക്  തട്ടാശ്ശേരി കാവാലം വഴിയും ചങ്ങനാശേരിക്കുള്ളവ വെളിയനാട് കുമരങ്കരി പറാൽ വഴിയും പോകാൻ സാധിക്കും. 
ചങ്ങനാശ്ശേരിയിൽനിന്നുമുള്ള ചതുർത്ഥ്യാകരി,  കായൽപ്പുറം, മങ്കൊമ്പ് ബസ് സർവീസുകൾ പുനരാരംഭിച്ചാൽ പുളിങ്കുന്ന്, മങ്കൊമ്പ് നിവാസികളുടെ യാത്രാക്ലേശത്തിനും പരിഹാരമാകും. 
വികാസ് മാർഗ് റോഡ്‌ നിർമാണം ആരംഭിച്ചിട്ട് രണ്ടുമാസമായെങ്കിലും പ്രാഥമിക പ്രവർത്തികൾ പോലും പൂർത്തിയായിട്ടില്ല. റോഡ് ഇളക്കി പൂഴിമണ്ണ്  ഇറക്കിയതിനാൽ പൊടിശല്യം രൂക്ഷമാണ്. 
റോഡ് നനയ്‌ക്കാനുള്ള നടപടി കരാറുകാരന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകണമെന്നും ഏരിയ സെക്രട്ടറി ജി ഉണ്ണിക്കൃഷ്‌ണൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top