23 April Tuesday

പ്രതിഭകളെ വരവേൽക്കാൻ നഗരമൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

സ്വീകരണ കമ്മിറ്റി ഓഫീസ്‌ വിദ്യാഭ്യാസ ഉപഡയറക്‌ടർ പി സുജാത ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
കലാപ്രതിഭകൾക്കും വിശിഷ്‌ടാതിഥികൾക്കും ആതിഥ്യമരുളാനൊരുങ്ങി ആലപ്പുഴ നഗരം. തിങ്കൾ മുതൽ ആരംഭിക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആലപ്പുഴ സബ് ജില്ലയിലെ 11 ഉപജില്ലകളിൽ നിന്നായി 5662 കലാപ്രതിഭകളാണ് നാലുദിവസം നീളുന്ന കലാമാമാങ്കത്തിനായി കീഴക്കിന്റെ വെനീസിലെത്തുക. രക്ഷാകർത്താക്കളും കാലാസ്‌നേഹികളുമുൾപ്പെടെ 10,000ഓളം പേർ നാലുദിനരാത്രങ്ങളിൽ നഗരത്തിലുണ്ടാകും. 
12 വേദികളിലേയും മത്സരാർഥികളെ ഭക്ഷണപ്പുരയിലേക്ക്‌ എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ട്രാൻസ്‌പോർട് കമ്മിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. സ്വീകരണകമ്മിറ്റി ഓഫീസ്‌ വിദ്യാഭ്യാസ ഉപ ഡയറക്‌ടർ പി സുജാത ഉദ്‌ഘാടനംചെയ്‌തു. കൺവീനർ ടി എ അഷ്റഫ് കുഞ്ഞ് ആശാൻ സംസാരിച്ചു. ഡിഡിയുടെ നേതൃത്തിൽ നടന്ന അവലോകനയോഗത്തിൽ വിവിധ കമ്മിറ്റി കൺവീനർമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. 
പി എ മുഹമ്മദ് അഷ്റഫ്, വിജയലക്ഷ്‌മി, ഉണ്ണി ശിവരാജൻ, അനസ് എം അഷ്റഫ്, അജു പി ബെഞ്ചമിൻ, മുഹമ്മദ് ഫൈസൽ, എൽ വിനോദ് കുമാർ, രാജേഷ് കുമാർ, വി രാജു, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരായ ഷാജു എസ് അയ്യപ്പൻ, സ്‌മിനൽ, നൗഷാദ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top