25 April Thursday

കഞ്ഞിക്കുഴി ഏരിയ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

പ്രതിനിധി സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

എം എ അലിയാർനഗർ (അറവുകാട് എൽപി സ്‌കൂൾ, അർത്തുങ്കൽ) 

സിപിഐ എം കഞ്ഞിക്കുഴി ഏരിയ പ്രതിനിധി സമ്മേളനത്തിന്‌ ഉജ്വല തുടക്കം. മുതിർന്ന അംഗം കെ കെ ചെല്ലപ്പൻ സമ്മേളനനഗറിൽ പതാക ഉയർത്തി. കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്‌തു. ബി സലിം രക്തസാക്ഷി പ്രമേയവും സി പി ദിലീപ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 

പി എസ്‌ ഷാജി താൽക്കാലിക അധ്യക്ഷനായി. വി ജി മോഹനൻ സ്വാഗതം പറഞ്ഞു.  

സമ്മേളന നടത്തിപ്പിന്‌ വിവിധകമ്മിറ്റികളെ തെരഞ്ഞെടുത്തു. പ്രസീഡിയം:  പി എസ്‌ ഷാജി (കൺവീനർ), പ്രഭാ മധു, എൻ എം സുമേഷ്‌, എൽ ഉണ്ണിക്കുട്ടൻ. മിനിട്‌സ്‌: എ കെ പ്രസന്നൻ (കൺവീനർ), എസ്‌ ദേവദാസ്‌, സിനിമോൾ സാംസൺ, ജസി ജോസി, എ വി സലിംകുമാർ. പ്രമേയം: ബി സലിം (കൺവീനർ), പ്രവീൺ ജി പണിക്കർ, വി എസ്‌ പുഷ്‌പരാജ്‌, എം സന്തോഷ്‌കുമാർ, ആർ അശ്വിൻ, ആർ ഷാജീവ്‌. ക്രഡൻഷ്യൽ: സി പി ദിലീപ്‌ (കൺവീനർ), ബി ബിനോയ്‌, ജി ശശികല, ടി വി ബൈജു, എസ്‌ പുരുഷോത്തമൻ. 

ഏരിയ സെക്രട്ടറി എസ് രാധാകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 143 പ്രതിനിധികൾ പങ്കെടുക്കുന്നു.  

ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സി ബി ചന്ദ്രബാബു, സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ജി വേണുഗോപാൽ, പി പി ചിത്തരഞ്‌ജൻ എംഎൽഎ, കെ പ്രസാദ്, ജില്ലാ കമ്മിറ്റിയംഗം കെ ജി രാജേശ്വരി എന്നിവർ പങ്കെടുക്കുന്നു.  രണ്ടാംകയർ പുന:സംഘടന പദ്ധതി വേഗത്തിൽ നടപ്പാക്കി കയർ മേഖലയെ സംരക്ഷിക്കണമെന്ന്‌ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. 

 കെട്ടിക്കിടക്കുന്ന കയർ ഉൽപ്പന്നങ്ങൾ അടിയന്തരമായി സംഭരിക്കുവാൻ കയർഫെഡിനെയും കോർപറേഷനേയും ചുമതലപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

പ്രതിനിധി സമ്മേളനം ഞായറും തുടരും. 

രാവിലെ റിപ്പോർട്ടിന്മേൽ ചർച്ച തുടരും.  ഏരിയകമ്മിറ്റിയുടെയും ജില്ലാസമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പോടെ വൈകിട്ട്‌ സമ്മേളനം സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top