25 April Thursday

സൈക്ലിങ്‌ വിജയികളെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

അഡക്‍സ് ക്ലബ് പാരിസിയൻ നടത്തിയ ദീർഘദൂര സൈക്ലിങ് മത്സരങ്ങളിൽ വിജയിച്ച ട്രാവൻകൂർ റൈഡേഴ്സിലെ 
അംഗങ്ങളെ മന്ത്രി സജി ചെറിയാൻ ആദരിക്കുന്നു

ചെങ്ങന്നൂർ 
പാരിസ് ആസ്ഥാനമായ അഡക്‌സ്‌ ക്ലബ് പാരിസിയൻ നടത്തിയ ദീർഘദൂര സൈക്ലിങ്‌ മത്സരങ്ങളിൽ വിജയിച്ചവരെ അനുമോദിച്ചു. 
ട്രാവൻകൂർ റൈഡേഴ്സിലെ അംഗങ്ങൾ, മാരത്തോൺ ഓട്ടക്കാർ, ഓൾ ഇന്ത്യ സൈക്കിൾ റൈഡിങ് നടത്തിയ അംഗങ്ങൾ എന്നിവരെയാണ്‌ മന്ത്രി സജി ചെറിയാൻ അനുമോദിച്ചത്‌. ക്ലബ്‌ പ്രസിഡന്റ്‌ സുരേഷ് വലിയവീടൻ അധ്യക്ഷനായി. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും സൈക്കിൾ സവാരിക്ക്‌ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതു സംബന്ധിച്ചു    മന്ത്രിക്ക്‌ നൽകി. ജില്ലാ സൈക്ലിങ്‌ അസോസിയേഷൻ സെക്രട്ടറി ബൈജു പവിത്രൻ, ക്ലബ്‌ സെക്രട്ടറി കെ പി ജയചന്ദ്രൻ, നിതിൻ ജെ കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top