25 April Thursday

സ്‍ത്രീധന വിരുദ്ധ ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

ചെട്ടികുളങ്ങര പഞ്ചായത്ത് സിഡിഎസ് സംഘടിപ്പിച്ച സ്‍‍ത്രീധനവിരുദ്ധ ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 
ഇന്ദിരാദാസ് ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
ചെട്ടികുളങ്ങര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൽ സ്ത്രീധന വിരുദ്ധ ദിനാചരണം നടന്നു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് ഉദ്ഘാടനം ചെയ്തു. 
പഞ്ചായത്ത് പ്രസിഡന്റ് സുധാകര കുറുപ്പ് അധ്യക്ഷനായി. ജില്ല സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ് സീമ മുഖ്യ പ്രഭാഷണം നടത്തി. ഈരേഴ തെക്ക്  മഞ്ജീരം സ്‌കൂൾ ഓഫ് ഡാൻസിന്റെ നേതൃത്വത്തിൽ  സംഘനൃത്തം അവതരിപ്പിച്ചു. എസ് ശ്രീജിത്ത്,  ജനാർദനൻ നായർ, നീതു,  ശ്രീലത, സാവിത്രി മധുകുമാർ, രാജമ്മ, ഷേർളി  എന്നിവർ സംസാരിച്ചു. 
തുഷാര ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദിര ദാസ്, സിഡിഎസ് അധ്യക്ഷ രാജമ്മ എന്നിവരെ അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top