24 April Wednesday

കുട്ടനാട്ടിൽ 36
 വാർഡില്‍ ബിജെപിക്ക് സ്ഥാനാർഥിയില്ല

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

 മങ്കൊമ്പ്

കുട്ടനാട്ടിൽ 36 വാർഡിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല.   ഇത്രയധികം വാർഡിൽ സ്ഥാനാർഥിയില്ലാത്തത് ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോര് മൂലമാണെന്നാണ് ആരോപണം. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനിൽ ഏഴിടത്തും വെളിയനാട് ഒരു ഡിവിഷനിലും സ്ഥാനാർഥിയില്ല. 
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് എടത്വ, മങ്കൊമ്പ്, കുട്ടമഗലം, പച്ച, നടുഭാഗം, നെടുമുടി, കൈനകരി,  വെളിയനാട്  കാവാലം ഡിവിഷനിലുമാണ് ബിജെപിക്ക് സ്ഥാനാർഥികൾ ഇല്ലാത്തത്. 13 പഞ്ചായത്തുകളിലെ 28 വാർഡിലും സ്ഥാനാർഥിയില്ല.   
 ബിജെപി ജില്ലാജനറൽ സെക്രട്ടറി, നിയോജകമണ്ഡലം പ്രസിഡന്റ് എന്നിവരുടെ ബ്ലോക്കിലാണ് ഏഴ് സീറ്റുകളിൽ സ്ഥാനാർഥികളില്ലാത്തത്.   
 നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുടെ പഞ്ചായത്തിൽ പകുതിയോളം സീറ്റിൽ സ്ഥാനാർഥിയില്ല. വെളിയനാ‌ട് ആറാംവാർഡിൽ ഇത്തവണ കോൺഗ്രസും ബിജെപിയും സംയുക്ത സ്ഥാനാർഥി ആണ്.   പുളിങ്കുന്ന് 14–ാം വാർഡിൽ ബിജെപിക്ക് വിമത സ്ഥാനാർഥിയുണ്ട്. മുതിർന്ന നേതാവാണ് ഇവിടെ വിമതനായി രംഗത്തുവന്നത്. 
കഴിഞ്ഞ ദിവസം മുതിർന്നനേതാവിനെ പുറത്താക്കിയതായി കാട്ടി ബിജെപി പഞ്ചായത്ത് കമ്മിറ്റി നോട്ടീസിറക്കിയിരുന്നു. പ്രധാന ചുമതല വഹിക്കുന്നയാളെ സംസ്ഥാന കമ്മിറ്റിയുടെ അനുമതിയില്ലാതെ പുറത്താക്കാനാകില്ലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. മറ്റൊരു വാർഡിലും വാർഡുതലകമ്മിറ്റി തീരുമാനിച്ചയാളെ അവസാന നിമിഷം മാറ്റി. ഇവിടെയും ആദ്യം സ്ഥാനാർഥിയാകാൻ തീരുമാനിച്ചയാൾ വിമതനായി രംഗത്തുണ്ട്. 
 നിയോജകമണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് മുതലാണ് ഗ്രൂപ്പ് പോര് മൂർച്ഛിച്ചത്. 30 വോട്ട് കിട്ടിയാളെ ഒഴിവാക്കി ഏഴ് വോട്ട് കിട്ടിയാളെ ജനറൽ സെക്രട്ടിറിയായും രണ്ടുവോട്ട് കിട്ടിയ ആളെ പ്രസിഡന്റുമാക്കിയെന്നാണ് ആരോപണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top