27 April Saturday

അക്രമത്തിനിരയാകുന്നത്‌ സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

 ചാരുംമൂട് 

താമരക്കുളം പച്ചക്കാട്ടിൽ പാർടിക്കെതിരെ തുടർച്ചയായി ആക്രമണം നടത്തിയശേഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കോൺഗ്രസ് ശ്രമം അവസാനിപ്പിക്കണമെന്ന് സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
23–--ാം പാർടി കോൺഗ്രസിന്റെ പ്രചാരണത്തിന്‌  സ്ഥാപിച്ച കൊടിതോരണങ്ങൾ രാത്രി കോൺഗ്രസ് നേതാക്കൾ നശിപ്പിച്ചു. ഇത്  സിസിടിവിയിൽ ദൃശ്യമായതിന്റെ  ജാള്യം മറയ്‌ക്കാൻ  സിപിഐ എം ആക്രമണമെന്ന വ്യാജ പ്രചാരണമാണ് കോൺഗ്രസുകാർ നടത്തിയത്. കോൺഗ്രസ്  ബ്ലോക്ക് എക്‌സിക്യൂട്ടീവംഗം റെനി തോമസ്, ഡിസിസി അംഗം രഘു എന്നിവരുടെ നേതൃത്വത്തിലാണ്‌ ഇവ എടുത്തുമാറ്റിയത്.
സ്ഥലത്ത് സംഘർഷമുണ്ടാക്കാനും ശ്രമിച്ച റെനി തോമസിനെ തെളിവോടെ നൂറനാട്  പൊലീസ് പിടികൂടി. എന്നാൽ ജീപ്പിലിട്ട് തന്നെ  മർദിച്ചെന്ന കള്ളക്കഥയുണ്ടാക്കി  പ്രചരിപ്പിച്ചു.
  വയ്യാങ്കരചിറ ടൂറിസം പദ്ധതിയിലേക്കുള്ള റോഡ് പണി തടസ്സപ്പെടുത്തിയ റെനി തോമസിനെ വർഷങ്ങൾക്ക്‌ മുമ്പ് സിപിഐ എം പുറത്താക്കിയിരുന്നു. തുടർന്ന് കോൺഗ്രസുമായുള്ള കരുനീക്കങ്ങൾ തുടങ്ങി.  
ഡിവൈഎഫ്ഐ പ്രവർത്തകൻ കിഴക്കേമുറി നീതുനിവാസിൽ നിധിനെ (25)  ജൂലൈ 10ന് ഇവർ ആക്രമിച്ചു. സ്‌ത്രീകളുൾപ്പെടെ കുടുംബാംഗങ്ങളെ അസഭ്യം വിളിച്ചു. ഡിവൈഎഫ്ഐ യൂണിറ്റ് ട്രഷറർ ദിനേശിന്റെ അച്ഛൻ ദേവദാസിനെ പച്ചക്കാട് കശുവണ്ടി ഫാക്‌ടറിക്ക് മുന്നിലിട്ട് അതിക്രൂരമായി മർദിച്ചു. പണവും അപഹരിച്ചു. സിപിഐ എം പ്രവർത്തകൻ രാജേഷിനേയും ആക്രമിച്ചു. ഇതിലെല്ലാം നൂറനാട് പൊലീസിൽ കേസുകളുണ്ട്. വാർത്താസമ്മേളനത്തിൽ പി രാജൻ, എം കെ വിമലൻ, ആർ ബിനു എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top