ആലപ്പുഴ
ഇരുമ്പുപാലത്തിന് സമാന്തരമായുള്ള നടപ്പാലം പുനർനിർമിക്കുന്നു. ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം ചെലവഴിച്ചാണ് തുരുമ്പിച്ച് അപകടാവസ്ഥയിലായ നടപ്പാലം പുനർനിർമിക്കുന്നത്. നിലവിലുള്ള നടപ്പാലത്തില്‍നിന്ന് 10 മീറ്റര്‍ കിഴക്കോട്ട് മാറിയാണ് പുതിയ പാലം നിര്‍മിക്കുക. പാലത്തിന്റെ ഇരുവശങ്ങളിലും പുരവഞ്ചിയുടെ മാതൃകയിലും മധ്യഭാഗത്ത് നഗരദൃശ്യങ്ങള്‍ കാണാവുന്ന തരത്തില്‍ സെല്‍ഫി പോയിന്റുമടക്കമാണ് പുതിയ പാലത്തിന്റെ നിർമാണം. ഗതാഗതതടസമുണ്ടാകാത്ത തരത്തില്‍ മറ്റ് കേന്ദ്രങ്ങളില്‍വച്ച് കോണ്‍ക്രീറ്റ് ചെയ്‌ത തൂണുകള്‍ എത്തിച്ച് പൈലിങ് നടത്തുന്ന രീതിയിലാണ് നിര്‍മാണ പ്രവർത്തനം. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
നിര്‍മാണം എ എം ആരിഫ് എംപി ഉദ്‌ഘാടനംചെയ്‌തു. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ഉപാധ്യക്ഷന്‍ പി എസ് എം ഹുസൈന്‍, സ്ഥിരംസമിതി അധ്യക്ഷരായ എം ആര്‍ പ്രേം, എ എസ് കവിത, എം ജി സതീദേവി, കൗൺസിലർമാരായ ഡി പി മധു, മനു ഉപേന്ദ്രന്‍, സലിം മുല്ലാത്ത്, എ ഷാനവാസ്, ബി നസീര്‍, മോനിഷ, ജ്യോതി, ക്ലാരമ്മ പീറ്റര്‍, ആര്‍ രമേഷ്, സി അരവിന്ദാക്ഷന്‍, മുനിസിപ്പല്‍ എന്‍ജിനിയര്‍ ഷിബു നാല്‍പ്പാട്ട്, എ ഇ അലിസ്‌റ്റര്‍, അമൃത് അര്‍ബന്‍ പ്ലാനര്‍ ജയശ്രീ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..