ആലപ്പുഴ
ഏറെനാളത്തെ കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ തുറവൂർ-– -അമ്പലപ്പുഴ ഭാഗത്തെ റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചതായി എ എം ആരിഫ് എം പി അറിയിച്ചു.
ഇതുസംബന്ധിച്ച പി എം ഗതിശക്തി പദ്ധതിയുടെ നെറ്റ് വർക്ക് പ്ലാനിങ് ഗ്രൂപ്പിന്റെ ബുധനാഴ്‌ചത്തെ യോഗത്തിലാണ് അനുകൂല തീരുമാനം കൈക്കൊണ്ടതെന്ന് ആരിഫ് എം പി പറഞ്ഞു. 45.86 കിലോമീറ്റർ ദൈർഘ്യമുള്ള തുറവൂർ-–- അമ്പലപ്പുഴഭാഗം കൂടി ഇരട്ടിപ്പിക്കുന്നതോടെ ആലപ്പുഴ വഴിയുള്ള തീരദേശപാത മുഴുവനായും ഇരട്ടപ്പാതയാകും. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇതിനായി 1262.14 കോടിരൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
താൻ എം പി ആയതിനുശേഷമാണ് പാത ഇരട്ടിപ്പിക്കലിന്റെ ചെലവ് പൂർണമായും കേന്ദ്ര സർക്കാർ വഹിക്കുമെന്ന നിലപാട് എടുപ്പിക്കാൻ സാധിച്ചത്. തുടർ നടപടികൾക്കായി തന്റെ സാന്നിധ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ യോഗം വിളിക്കാൻ കലക്ടർക്ക് കേന്ദ്ര നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..