18 December Thursday

നബിദിനറാലിയും സമ്മേളനവും ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

കുറ്റിത്തെരുവ് ഇസ്സത്തുൽ ഇസ്ലാം മദ്രസ വിദ്യാർഥികളുടെ നബിദിനറാലി

കായംകുളം 
ജമാഅത്ത് കോ–- ഓർഡിനേഷൻ കമ്മിറ്റി വ്യാഴാഴ്‌ച നബിദിന റാലിയും സമ്മേളനവും സംഘടിപ്പിക്കും. വൈകിട്ട് നാലിന് എംഎസ്എം കോളേജിന് സമീപത്തുനിന്ന്‌ ആരംഭിക്കുന്ന റാലി എൽമെക്‌സ്‌ ഗ്രൗണ്ടിലെ മിലാദ് നഗറിൽ സമാപിക്കും. വൈകിട്ട് ആറിന്  സമ്മേളനം ജസ്‌റ്റിസ് ബി കെമാൽ പാഷ ഉദ്ഘാടനംചെയ്യും. കോ–-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ കെ നൗഷാദ് അധ്യക്ഷനാകും. മണ്ഡലത്തിലെ 60ൽപ്പരം ജമാഅത്തുകളിൽനിന്നായി അംഗങ്ങൾ റാലിയിലും സമ്മേളനത്തിലും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
നബിദിന റാലിയുടെയും സമ്മേളനത്തിന്റെയും പ്രചാരണാർഥം എ ത്വാഹ മുസ്ലിയാരും  എം മഹമൂദ് മുസ്ലിയാരും നയിച്ച ജാഥ പുത്തൻതെരുവ് ജമാഅത്ത് പ്രസിഡന്റ്‌ ഷേയ്‌ഖ്‌ പി ഹാരിസ് ഉദ്ഘാടനംചെയ്‌തു. കോ–-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ കെ നൗഷാദ് അധ്യക്ഷനായി. ജനറൽ കൺവീനർ എ എം കബീർ, ലിയാക്കത്ത് പറമ്പി, സക്കീർ വേലിയിൽ, എ ഷറഫുദ്ദീൻ, എം മൻസൂർ എന്നിവർ സംസാരിച്ചു.
കുറ്റിത്തെരുവ് ഇസ്സത്തുൽ ഇസ്ലാം മദ്രസ വിദ്യാർഥികളുടെ നബിദിനറാലിക്ക്‌ ചീഫ് ഇമാം പി കെ ജലാലുദ്ദിൻ മദനി നേതൃത്വംനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top