മാന്നാർ
ആർഎസ്എസുകാർ കൊലപ്പെടുത്തിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പുഷ്‌പസേനൻനായരുടെ 40–--ാമത് രക്തസാക്ഷി ദിനാചരണം പാർടി മാന്നാർ വെസ്‌റ്റ്, ഈസ്‌റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. പാവുക്കര പോസ്‌റ്റ് ഓഫീസ് ജങ്ഷനിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു.
ആർ അനീഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ആർ രാജേഷ് അനുസ്‌മരണ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ, ജി രാമകൃഷ്‌ണൻ, പി എൻ ശെൽവരാജൻ, കെ എസ് ഗോപി, ബി കെ പ്രസാദ്, കെ എം സഞ്‌ജുഖാൻ, കെ പ്രശാന്ത്‌കുമാർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിമാരായ കെ എം അശോകൻ സ്വാഗതവും പി ജി അനന്തകൃഷ്‌ണൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..