തകഴി
പുരോഗമന കലാസാഹിത്യസംഘം തകഴി ഏരിയ സമ്മേളനം മങ്കൊമ്പ് പി കൃഷ്‌ണപിള്ള സ്‌മാരക ഓഡിറ്റോറിയത്തിൽ കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് അഗസ്‌റ്റിൻ ജോസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ടി ജോസഫ് റിപ്പോർട്ടും സംസ്ഥാന കമ്മിറ്റിയംഗം എം ജോഷ്വാ സംഘടനാ റിപ്പോട്ടും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി ജോസഫ് ചാക്കോ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എൻ ദേവദാസ്, സുജാത എസ് നായർ, സ്വാഗതസംഘം ചെയർമാൻ കെ എസ് അനിൽകുമാർ, അംബിക ഷിബു, പി സജിമോൻ, ടി ജി ജലജകുമാരി, എം സി പ്രസാദ്, ടി മനു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി ടി ജോസഫ് (പ്രസിഡന്റ്), എം സി പ്രസാദ്, പി സജിമോൻ (വൈസ് പ്രസിഡന്റുമാർ), പി എൻ ദേവദാസ് (സെക്രട്ടറി), കെ എ പ്രമോദ്, ബി കൃഷ്‌ണകുമാർ (ജോയിന്റ് സെക്രട്ടറിമാർ), സുജാത എസ് നായർ (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..