ഹരിപ്പാട്
ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി തൃക്കുന്നപുഴയിലെ നിലവിലെ പാലം പൊളിക്കുമ്പോൾ ബെയ്‌ലി പാലം മാതൃകയിൽ പാലമോ ജങ്കാർ സർവീസിനൊപ്പം ഇരുചക്ര വാഹനങ്ങൾ കടന്നുപോകുംവിധം താൽക്കാലിക പാലമോ നിർമിക്കണമെന്ന് തൃക്കുന്നപുഴ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. പാലം പൊളിക്കുന്നതിനു മുന്നോടിയായി കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഇരുചക്രവാഹനങ്ങൾ കയറുന്ന താൽക്കാലിക പാലം സ്ഥാപിക്കണമെന്ന നിർദ്ദേശം അംഗീകരിക്കുകയും അതിനായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ താൽക്കാലിക പാലം സ്ഥാപിക്കാതെ പാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞതോടെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ് വിനോദ്‌കുമാർ, സ്ഥിരംസമിതി അധ്യക്ഷരായ ബി അമ്മിണി, സിയാർ തൃക്കുന്നപുഴ, പഞ്ചായത്തംഗം എസ് സുജിത്ത് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..