ആലപ്പുഴ
മത്സ്യത്തൊഴിലാളികൾക്കും സ്വയംസഹായ സംഘങ്ങൾക്കും കുടുംബശ്രീ അംഗങ്ങൾക്കും വിദ്യാർഥികൾക്കുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഫീൽഡ് ലെവൽ ഫിനാൻഷ്യൽ സാക്ഷരത പരിപാടി നടത്തി. റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്‌ടർ എച്ച് രൂപേഷ് ഉദ്ഘാടനംചെയ്‌തു. ജില്ലാ ലീഡ് ബാങ്കുമായി സഹകരിച്ചായിരുന്നു പരിപാടി.
റിസർവ് ബാങ്ക് ഇഷ്യു, ഓംബുഡ്‌സ്‌മാൻ, മാർക്കറ്റ് ഇന്റലിജൻസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കറൻസി നോട്ട് കൈമാറ്റം, റിസർവ് ബാങ്ക് ഓംബുഡ്‌സ്മാൻ പദ്ധതികൾ തുടങ്ങി വിവിധ സെഷനുകൾ നടത്തി. എറണാകുളം ഐഡിബിഐ ബാങ്ക് ലിമിറ്റഡ് കറൻസി ചെസ്‌റ്റിന്റെ നേതൃത്വത്തിൽ നാണയ, നോട്ട് വിനിമയമേളയും സംഘടിപ്പിച്ചു.
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ സംഘടിപ്പിച്ച ചടങ്ങിൽ തിരുവനന്തപുരം റിസർവ് ബാങ്ക് ജനറൽ മാനേജർ സെഡറിക് ലോറൻസ്, ആർബിഐ ഡിജിഎം കെ ബി ശ്രീകുമാർ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ മാനേജർ ജൂഡ് ജറാർത്ത്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എൽഡിഒ ശ്യാം സുന്ദർ, ഫെഡറൽ ബാങ്ക് റീജണൽ മാനേജർ കെ പി സാജൻ, നബാർഡ് ഡിഡിഎം ടി കെ പ്രേംകുമാർ, ലീഡ് ബാങ്ക് മാനേജർ എം അരുൺ, അർത്തുങ്കൽ പള്ളി വികാരി യേശുദാസ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..