ആലപ്പുഴ
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ലഭ്യമായ ഇലക്ട്രോണിക്ക് വോട്ടിങ് മെഷിനുകളുടെയും വിവി പാറ്റ് മെഷീനുകളുടെയും ഫസ്റ്റ് ലെവൽ ചെക്കിങ്, ഒബ്‌സെർവറായ കർണാടക ജോയിന്റ് ചീഫ് ഇലക്ട്രൽ ഓഫീസർ വി രാഘവേന്ദ്രയുടെ നേതൃത്വത്തിൽ പരിശോധിച്ചു.
കലക്ടറേറ്റ് വെയർഹൗസ് ഗോഡൗണിലെ എഫ്എൽസി ഹാളിലായിരുന്നു പരിശോധന. 925 ബാലറ്റ് യൂണിറ്റ്, 924 കൺട്രോൾ യൂണിറ്റ്, 925 വിവി പാറ്റ് എന്നിവയുടെ ഫസ്‌റ്റ്‌ലെവൽ ചെക്കിങ് പൂർത്തിയായി. ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടർ ഹരിത വി കുമാർ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ബി കവിത, എഫ്എൽസി സൂപ്പർവൈസർ രമ്യ എസ് നമ്പൂതിരി, തഹസിൽദാർ എസ് അൻവർ, ജൂനിയർ സൂപ്രണ്ട് ഷിബു സി ജോബ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..