29 March Friday

പികെഎസ്‌ ജാഥയ്‌ക്ക്‌ ഉജ്വല വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമര പ്രചാരണ ജാഥ പുന്നമട സ്‍റ്റാർട്ടിങ് പോയിന്റിൽ എത്തിയപ്പോൾ ജാഥാ ക്യാപ്റ്റൻ കെ സോമപ്രസാദിനെ 
സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സ്വീകരിക്കുന്നു

ആലപ്പുഴ
ഭൂമി, വീട്‌, മെച്ചപ്പെട്ട വിദ്യാഭ്യാസം, സ്വകാര്യമേഖലയിൽ തൊഴിൽസംവരണം എന്നീ ആവശ്യങ്ങളുന്നയിച്ച്‌ പട്ടികജാതി ക്ഷേമസമിതി നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ പ്രചാരണാർഥമുള്ള സംസ്ഥാന ജാഥയ്‌ക്ക്‌ ജില്ലയിൽ ഉജ്വല  വരവേൽപ്പ്‌. സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ്‌ ക്യാപ്‌റ്റനായ ജാഥയെ ജില്ലാ അതിർത്തിയായ അരൂരിൽ വരവേറ്റു. അരൂർ പള്ളി ജങ്ഷനിൽ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ രാഘവൻ, ജില്ലാ പ്രസിഡന്റ്‌ ഡി ലക്ഷ്‌മണൻ, സെക്രട്ടറി ആർ രാജേഷ്, ദലീമ എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി പി കെ സാബു എന്നിവർ ചേർന്നാണ്‌ സ്വീകരിച്ചത്‌. ചെണ്ടമേളവും തെയ്യവും മറ്റും കൊഴുപ്പേകി. തുറവൂർ കവലയിൽ ചേർന്ന സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്‌ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ പി കെ സാബു അധ്യക്ഷനായി.    
ചേർത്തല ദേവിക്ഷേത്രത്തിന്‌ സമീപം ചേർന്ന സ്വീകരണ സമ്മേളനം പിന്നോക്കവിഭാഗ വികസന കോർപറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ്‌ ഉദ്‌ഘാടനംചെയ്‌തു. വിവിധ രംഗങ്ങളിലെ പ്രമുഖരെ എ എം ആരിഫ്‌ എംപി ആദരിച്ചു. പി എം പ്രമോദ്‌ അധ്യക്ഷനായി. വി ഉത്തമൻ സ്വാഗതവും കെ അശോകൻ നന്ദിയുംപറഞ്ഞു. 
ചൊവ്വാഴ്‌ച പര്യടനം പുന്നമടയിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. വി ടി രാജേഷ്‌ അധ്യക്ഷനായി. ജാഥാക്യാപ്‌റ്റനെ ആർ നാസർ, പി പി ചിത്തരഞ്‌ജൻ തുടങ്ങിയവർ സ്വീകരിച്ചു. വി ബി അശോകൻ, കെ ഡി മഹീന്ദ്രൻ, വി പി പ്രഭാത്‌ എന്നിവർ സംസാരിച്ചു. 
 വൈസ് ക്യാപ്റ്റൻ വണ്ടിത്തടം മധു, മാനേജർ വി ആർ ശാലിനി, ജാഥാംഗങ്ങളായ എസ് അജയകുമാർ, കെ ശാന്തകുമാരി എംഎൽഎ, സി കെ ഗിരിജ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.  
ബുധനാഴ്‌ച മങ്കൊമ്പ്, തോട്ടപ്പള്ളി, ഹരിപ്പാട്, കായംകുളം പാർക്ക്‌ മൈതാനം, ചാരുംമൂട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം മാന്നാർ സ്വകാര്യ ബസ്‌സ്‌റ്റാൻഡിൽ സമാപിക്കും.
കൊച്ചി
ജാഥ എറണാകുളം ജില്ലയിൽ പര്യടനം പൂർത്തിയാക്കി. ചൊവ്വ രാവിലെ പള്ളിക്കരയില്‍നിന്ന് ആരംഭിച്ചു. സിപിഐ എം കുന്നത്തുനാട് ലോക്കല്‍ സെക്രട്ടറി എന്‍ വി വാസു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം സി സുരേന്ദ്രൻ, ടി സി ഷിബു, തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി വാസുദേവൻ, ടി കെ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ കിഴക്കേകോട്ടയില്‍നിന്ന് സ്റ്റാച്യു ജങ്ഷനിലേക്ക്‌ സ്വീകരിച്ചു. തൃപ്പൂണിത്തുറ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ യു കെ പീതാംബരന്‍ അധ്യക്ഷനായി. 
പള്ളുരുത്തിയില്‍ സിപിഐ എം ഏരിയ സെക്രട്ടറി പി എ പീറ്റര്‍ അധ്യക്ഷനായി. സ്വീകരണകേന്ദ്രങ്ങളില്‍ കെ സോമപ്രസാദ്, ജാഥാ വൈസ് ക്യാപ്റ്റന്‍ വണ്ടിത്തടം മധു, മാനേജര്‍ വി ആര്‍ ശാലിനി, കെ ശാന്തകുമാരി എംഎൽഎ, എസ് അജയകുമാർ, സി കെ ഗിരിജ, എം കെ ശിവരാജന്‍, കെ കെ സുരേഷ്‌ബാബു, കെ എം റിയാദ്, ടി വി അനിത, സി കെ വര്‍​ഗീസ്, പി വി ശ്രീനിജിന്‍ എംഎല്‍എ, പി ഒ സുരേന്ദ്രൻ, ടി കെ ജയചന്ദ്രൻ, കെ എസ് പവിത്രൻ, എം കെ അഭി, എം കെ കൃഷ്ണന്‍കുട്ടി, പി പി രാജന്‍  എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top