20 April Saturday

എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ഏരിയ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ചാരുംമൂട് ഏരിയാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം 
എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്   
എൻആർഇജി വർക്കേഴ്സ് യൂണിയൻ ചാരുംമൂട് ഏരിയ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ഏരിയാ പ്രസിഡന്റ് അഡ്വ.എൻ എസ് ശ്രീകുമാർ അധ്യക്ഷനായി. സെക്രട്ടറി ശോഭാ രാജു പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ബി ബിനു, സിഐടിയു ഏരിയ സെക്രട്ടറി വി വിനോദ്, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ എം വിശ്വനാഥൻ, ബി വിശ്വൻ, നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ പ്രസന്ന (പ്രസിഡന്റ്), ബി വിശ്വൻ (സെകട്ടറി), അഡ്വ. എൻ എസ് ശ്രീകുമാർ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top