20 April Saturday

നിയമന തട്ടിപ്പ്: സന്തോഷ്‌കുമാറിനെ കസ്‌റ്റഡിയില്‍ വാങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
മാവേലിക്കര
നിയമനതട്ടിപ്പ് കേസിൽ റിമാൻഡിലിരുന്ന പല്ലാരിമംഗലം മങ്ങാട്ടുവീട്ടിൽ സന്തോഷ്‌കുമാറിനെ (52) പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി. കസ്‌റ്റഡിയിലിരുന്ന ഫെബിൻ ചാൾസിനെ കോടതിയിൽ ഹാജരാക്കി.
സന്തോഷ് കുമാറിനെതിരെ മാന്നാർ സ്‌റ്റേഷനിൽ എണ്ണക്കാട് സ്വദേശിയുടെ പരാതിയുണ്ട്. സന്തോഷിൽനിന്ന് പണം കടമെടുത്തതിന്റെ പേരിൽ എണ്ണക്കാട് സ്വദേശിയുടെ വീടും പറമ്പും എഴുതി വാങ്ങിയതായാണ് പരാതി. തെക്കേക്കര സ്വദേശിയായ കെട്ടിട കോൺട്രാക്‌ടറും ഇയാൾക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. 
അഞ്ച്‌ ലക്ഷം രൂപ കടംവാങ്ങിയ ശേഷം 18 ലക്ഷം രൂപ വരെ തന്നോട് പലിശയിനത്തിൽ സന്തോഷ് വാങ്ങിയതായി കോൺട്രാക്‌ടർ പറയുന്നു. ഏഴ്‌ലക്ഷം രൂപയ്‌ക്ക്‌ 15 ലക്ഷം തിരികെ വാങ്ങിയെന്നു കാട്ടി ചെട്ടികുളങ്ങര കൊയപള്ളി കാരാൺമ സ്വദേശിനി സന്തോഷിനെതിരെ ജില്ലാ- സംസ്ഥാന പൊലീസ് മേധാവികൾക്ക് പരാതി നൽകി. സിആർപിഎഫ് റിട്ട.ഉദ്യോഗസ്ഥനായ സന്തോഷിന് നിയമനതട്ടിപ്പ് കേസിലെ മുഖ്യപ്രതി വിനീഷ് രാജുമായി അടുത്ത ബന്ധമാണുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top