25 April Thursday
ആലപ്പുഴ
രാജ്യത്തെ ശുചിത്വനഗരം

ഇന്ത്യൻ സ്വച്ഛതാ ലീഗ് അവാർഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
ആലപ്പുഴ
രാജ്യത്തെ മികച്ച ശുചിത്വനഗരമായി ആലപ്പുഴയെ തെരഞ്ഞെടുത്തു. സ്വച്ഛ് ഭാരത് മിഷൻ നടത്തിയ ഇന്ത്യൻ സ്വച്ഛതാലീഗ് മത്സരത്തിലാണ്‌ ആലപ്പുഴ നഗരസഭയ്‌ക്ക്‌ അംഗീകാരം. മാലിന്യസംസ്‌കരണത്തിൽ നടപ്പാക്കിയ വിവിധ പദ്ധതികൾ പരിഗണിച്ചാണ്‌ പുരസ്‌കാരം. ഒരുലക്ഷംമുതൽ മൂന്നുലക്ഷംവരെ ജനസംഖ്യയുള്ള രാജ്യത്തെ 1850 നഗരങ്ങളുമായി മത്സരിച്ചാണ് അഭിമാനനേട്ടം കൈവരിച്ചത്. 15,000 മുതൽ 35,000 വരെ ജനസംഖ്യയുള്ള ചെറുനഗരങ്ങളുടെ ഗണത്തിൽ ഗുരുവായൂർ നഗരസഭ അവാർഡിന് അർഹമായി.
ആലപ്പുഴ നഗരസഭയുടെ അഭിമാനപദ്ധതിയായ നിർമലഭവനം നിർമലനഗരം 2.0, അഴകോടെ ആലപ്പുഴ പദ്ധതി, നഗരമാലിന്യത്തെ വികേന്ദ്രീകൃത സംസ്‌കരണ മാർഗങ്ങളിലൂടെ ജൈവവളമാക്കി കൃഷിക്ക്‌ ഉപയുക്തമാക്കുന്ന രീതി, ഹരിതകർമസേനയുടെ സഹായത്തോടെ പ്ലാസ്‌റ്റിക് മാലിന്യം തരംതിരിച്ച് സംസ്‌കരണത്തിനയയ്‌ക്കുന്ന രീതി, മാലിന്യമില്ലാത്ത പാതയോരങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ശുചീകരണം, സമ്പൂർണശുചിത്വ പദവിയിലേയ്‌ക്കുയരുന്ന നഗരം എന്നിവയാണ്‌ പുരസ്‌കാരത്തിന്‌ അർഹമാക്കിയത്‌.
30ന് ദില്ലി താൽക്കത്തോറ സ്‌റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top