24 April Wednesday
മഴക്കാലപൂർവ ശുചീകരണം

ശുചിത്വമിഷൻ ചെലവിട്ടത്‌ 1.38 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022
ആലപ്പുഴ
മഴക്കാലപൂർവ ശുചീകരണത്തിന്‌ ശുചിത്വമിഷൻ ജില്ലയിൽ ചെലവഴിച്ചത്‌ 1.38 കോടിരൂപ. തദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ ശുചീകരണം.   72 പഞ്ചായത്തിലും ആറ്‌ നഗരസഭയിലുമായി പഞ്ചായത്ത്‌, നഗരസഭ തലത്തിലും വാർഡ്‌ അടിസ്ഥാനത്തിലും ജാഗ്രതാ കർമ സമിതികൾ രൂപീകരിച്ചാണ്‌ പ്രവൃത്തി. സമിതി വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലുമെത്തി ബോധവൽക്കരിക്കും.  
ഗ്രാമപ്രദേശത്ത്‌ 818 വാർഡിലും നഗരപ്രദേശത്ത്‌ 173 വാർഡിലും കർമസമിതി രൂപീകരിച്ചു. അഞ്ചംഗങ്ങളാണ്‌ സമിതിയിൽ. വാർഡംഗത്തിന്റെ നേതൃത്വത്തിലാണ്‌  പ്രവർത്തനം. പഞ്ചായത്തിൽ ആകെ 1169 വാർഡും നഗരപ്രദേശത്ത്‌ 215 വാർഡുമുണ്ട്‌. 1384ൽ 991 വാർഡിലും യോഗം ചേർന്ന്‌ ജാഗ്രത കർമ സമിതി രൂപീകരിച്ച്‌ സ്‌ക്വാഡ്‌ ബോധവൽക്കരണവും പരിശീലനവും പൂർത്തിയായി. 774 വാർഡിൽ മൈക്രോ ലെവൽ ആക്ഷൻപ്ലാനും 61 വാർഡിൽ മാപ്പിങും പൂർത്തിയായി.
ജില്ലയിലാകെ 92 ഡ്രൈനേജും198 കാനകളും ശുചീകരിച്ചു. 269 ഡ്രൈനേജിന്റെയും154 കാനകളുടെയും ശുചീകരണം പുരോഗമിക്കുന്നു.  ജനകീയപങ്കാളിത്തത്തോടെയാണ്‌ മഴക്കാലപൂർവ ശുചീകരണം. മാലിന്യം നീക്കിയും കൊതുകിന്റെ ഉറവിടം നശിപ്പിച്ചും വെള്ളംകെട്ടിക്കിടക്കുന്നത്‌ ഒഴിവാക്കിയും പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ ശക്തമായ ഇടപെടലാണ്‌ ശുചിത്വമിഷന്റേ‌ത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top