29 March Friday

ബസ് മീൻകടയിലേക്ക്‌ ഇടിച്ചുകയറി; 
8 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

എംസി റോഡിൽ മുളക്കുഴ ഊരിക്കടവിന്‌ സമീപം കെഎസ്ആർടിസി 
സൂപ്പർ ഫാസ്റ്റ് മീൻ കടയിലേക്ക് ഇടിച്ചുകയറിയപ്പോൾ

 ചെങ്ങന്നൂർ

കാറിലിടിക്കാതിരിക്കാൻ വെട്ടിച്ച കെഎസ്ആർടിസി സൂപ്പർഫാസ്‌റ്റ്‌ ബസ് മീൻകടയിലേക്ക്‌  ഇടിച്ചുകയറി എട്ട്‌ പേർക്ക് പരിക്ക്‌. തിങ്കൾ പകൽ രണ്ടോടെ എംസി റോഡിൽ മുളക്കുഴ ഊരിക്കടവിന്‌ സമീപമായിരുന്നു അപകടം. 
എറണാകുളത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പോയ സൂപ്പർഫാസ്‌റ്റാണ് അപകടത്തിൽപ്പെട്ടത്. കടയിലേക്ക്‌ ഇടിച്ചുകയറിയ ബസ്‌ സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്.  ഈ സമയം കടയിൽ ആളുകളുണ്ടായിരുന്നില്ല. 
ബസ്‌ ഡ്രൈവർ കൊല്ലം ഈസ്‌റ്റ്‌ കല്ലട മറവൂർ അശ്വതി ഭവനിൽ ജി  അനിൽകുമാറിന്റെ (45) കൈയ്‌ക്ക്‌ ഗുരുതര പരിക്കുണ്ട്‌. കണ്ടക്‌ടർ പുത്തനമ്പലം കൊട്ടയ്‌ക്കാട് വി എസ് അനന്തപത്മൻ (40), യാത്രക്കാരിയായ ഉഴവൂർ സ്വദേശിനി ഗീത, എറണാകുളം സ്വദേശിനി ചൈതന്യ എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top