26 April Friday

എക്‌സിമസ്‌–- ദേശാഭിമാനി ‘ഫോക്കസ്‌ 2023’ 
കരിയർ ഫെസ്‌റ്റിവൽ 31ന്‌

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
ആലപ്പുഴ 
ഉന്നത വിദ്യാഭ്യാസരംഗത്തെ പുത്തൻ സാധ്യതകൾ പരിചയപ്പെടുത്താൻ ദേശാഭിമാനിയും എക്‌സിമസ്‌ കോളേജ്‌ ഓഫ്‌ പ്രഫഷണൽ സ്‌റ്റഡീസും  ചേർന്ന്‌  പത്താംക്ലാസ്‌, ഹയർസെക്കൻഡറി വിജയികൾക്കായി ഒരുക്കുന്ന  ‘ഫോക്കസ്‌ 2023 കരിയർ ഫെസ്‌റ്റിവൽ  31ന്‌  നടക്കും.  ആലപ്പുഴ ടൗൺഹാളിൽ രാവിലെ  10ന്‌ എ എം ആരിഫ്‌ എം പി ഉദ്‌ഘാടനം ചെയ്യും. ഒമ്പതിന്‌ സൗജന്യ  രജിസ്‌ട്രേഷൻ ആരംഭിക്കും. യൂണിറ്റ്‌ മാനേജർ രഞ്ജിത്ത്‌ വിശ്വം അധ്യക്ഷനാകും. 
പത്താം ക്ലാസിലും പ്ലസ്‌ ടുവിനും മുഴുവൻ വിഷയത്തിനും എ പ്ലസ്‌ നേടിയവരെ മുൻ എം പി  അഡ്വ  സി എസ്‌ സുജാതയും എച്ച്‌ സലാം എംഎൽഎയും അനുമോദിക്കും.
ഡോ. ടി പി സേതുമാധവനും ജ്യോതിസ് മോഹനും കരിയർ ഗൈഡൻസ്‌ ക്ലാസുകൾ നയിക്കും.  സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ആർ നാസർ ഉദ്‌ഘാടനം ചെയ്യും. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും. 
സെഫൈർ ഫ്യൂച്ചർ അക്കാദമി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്സ്‌,   അക്യൂദാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്യുപങ്‌ചർ , പ്രോമിസ് എജുക്കേഷണൽ സർവീസസ്, ദി വാച്ച് ടവർ എന്നിവരാണ്‌ സഹ പ്രായോജകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top