20 April Saturday

പാലങ്ങൾ ജൂൺ 
ഒന്നിന്‌ തുറക്കും

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
ആലപ്പുഴ
ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം എന്നിവ അധ്യയന വർഷാരംഭം പരിഗണിച്ച് ജൂൺ ഒന്നിന് തന്നെ തുറന്നുകൊടുക്കാൻ ഉദ്യോഗസ്ഥർക്ക്‌ കലക്ടർ ഹരിത വി കുമാർ നിർദേശം നൽകി. ജില്ലാ വികസന സമിതി യോഗത്തിലായിരുന്നു നിർദേശം. പ്രവേശനോത്സവങ്ങൾക്ക് തയ്യാറെടുപ്പുകൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കലക്ടർ നിർദേശം നൽകി. 
കുട്ടനാട് കുടിവെള്ള പദ്ധതിയുടെ നിർവഹണ പുരോഗതി തോമസ് കെ തോമസ് എംഎൽഎ വിലയിരുത്തി. ഗോവേന്ദ പാലം, ആയിരവേലി പാലം, സൊസൈറ്റി പാലം എന്നിവയുടെ നിർവഹണ പുരോഗതിയും എംഎൽഎ വിലയിരുത്തി. മഴക്കാലപൂർവ ശുചീകരണത്തിനായി ജലസേചന വകുപ്പ് കുട്ടനാടൻ പ്രദേശത്ത് സ്വീകരിച്ച നടപടികളും ചോദിച്ചറിഞ്ഞു. 
അന്ധകാരനഴി ഷട്ടർ അടിയന്തരമായി തുറക്കണമെന്ന് ദലീമ എംഎൽഎ ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിങ്‌ ഓഫീസർ സത്യപ്രകാശ്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top